കോഴിക്കോട്: കോഴിക്കോട് പാളയത്തെ പഴം-പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോര്‍പറേഷന്‍ ഭരണാധികാരികളുടെ പാളയം മാര്‍ക്കറ്റിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സിഐടിയുവില്‍ നിന്ന് രാജി വെച്ച് പല വ്യാപാരികളും തൊഴിലാളികളും ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു. ഐഎന്‍ടിയുസിയുടെ ഭാഗമായ തൊഴിലാളികള്‍ക്ക് പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ പുതിയറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണവും ഒരുക്കി. തുടര്‍ന്ന് നടന്ന പൊതുയോഗം ഡിസിസി ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു.
പതിറ്റാണ്ടുകളുടെ പൈതൃകമുള്ള മാര്‍ക്കറ്റിനെ നിലവിലെ പകുതിപോലുംവിസ്തൃതിയില്ലാത്ത അടിസ്ഥാനസൗകര്യങ്ങള്‍ഒട്ടും ഇല്ലാത്ത കല്ലുത്താന്‍കടവിലേക്ക് യാതൊരുപഠനവും നടത്താതെ മാറ്റുന്നതില്‍ ദുരൂഹതഉണ്ടെന്നും ആ ദുരൂഹത ദിനം പ്രതി മറനീക്കി പുറത്തുവരുന്നതിന്റെ ഉദാഹരണമാണ് സിഐടിയുവില്‍ നിന്ന് കൂട്ടമായി രാജിവെച്ച് ഐ എന്‍ ടി യു സി തൊഴിലാളികള്‍ കടന്ന് വരുന്നതതെന്നും ദിനേശ് പെരുമണ്ണ അഭിപ്രായപ്പെട്ടു.
കോഴിക്കോടിന്റെ മുഖമായ പാളയത്തുനിന്ന് മാര്‍ക്കറ്റ് മാറ്റാന്‍ അനുവദിക്കില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. കണ്ണായ സ്ഥലത്തുനിന്ന് കല്ലുത്താന്‍ കടവിലേക്ക് മാര്‍ക്കറ്റ് മാറ്റുന്നത് വ്യാപാരത്തെ മോശമായി ബാധിക്കുമെന്നാണ് വ്യാപാരികള്‍ ചൂണ്ടികാണിക്കുന്നത്. പഴം-പച്ചക്കറി മാര്‍ക്കറ്റ് മാറ്റുന്നത് പാളയത്ത് പ്രവര്‍ത്തിക്കുന്ന മറ്റ് വ്യാപാര കേന്ദ്രങ്ങളേയും ബാധിക്കും. പാളയത്ത് പഴം-പച്ചക്കറി കടകള്‍ ഉള്‍പ്പടെ 500 ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. നിരവധി കുടുംബങ്ങളുടെ ഉപ ജീവന മാര്‍ഗം ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് കോര്‍പ്പറേഷന്‍ പിന്മാറണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.
ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.പി. അബ്ദുല്‍ നാസര്‍, പുതിയറ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് എന്‍.പി. സനല്‍, കൗണ്‍സിലര്‍ സക്കറിയ പി. ഹുസൈന്‍, ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. മാമുക്കോയ, ജില്ലാ ജോയിന്‍ സെക്രട്ടറി നരേന്ദ്രന്‍, കെ.പി. ബാബു, അസ്ലം, വിജയരാജ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.


