കോഴിക്കോട് കൊയിലാണ്ടിയില്‍ കുന്നിടിഞ്ഞ് വീണു. നന്തി- ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായനി കുന്ന്യോറമലയാണ് ഇടിഞ്ഞ് വീണത്. അശാസ്ത്രീയമായ മണ്ണെടുപ്പാണ് മണ്ണിടിച്ചിലിന് കാരണം. അപകട മേഖലയില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി താമസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ശക്തമായ മഴയ്ക്ക് പിന്നാലെയാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായനി കുന്ന്യോറമല റോഡിലേക്ക് ഇടിഞ്ഞു വീണത്. അശാസ്ത്രീയമായ മണ്ണെടുപ്പാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ അറിയിച്ചു. സംഭവത്തിന്റെ ഭീകരാവസ്ഥ ഉയര്‍ത്തി സ്ഥലം എംഎല്‍എയ്ക്കും നഗസഭാ അധികൃതര്‍ക്കും പലതവണ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. അപകട മേഖല ഉള്‍ക്കൊള്ളുന്ന സ്ഥലം അക്യയര്‍ ചെയ്തു കുടുംബങ്ങളെ മാറ്റി താമസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വലിയ അപകടത്തിനാകും കൊയിലാണ്ടി നഗസഭ സാക്ഷ്യം വഹിക്കുക.


