Kozhikode Vision

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്‍ ബാലുശ്ശേരി ബ്ലോക്ക് സമ്മേളനം പനങ്ങാട് സൗത്ത് എയുപി സ്‌കൂളില്‍ നടന്നു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്‍ ബാലുശ്ശേരി ബ്ലോക്ക് സമ്മേളനം പനങ്ങാട് സൗത്ത് എയുപി സ്‌കൂളില്‍ നടന്നു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി സമ്മേളനം ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ യൂണിയന്റെ 32 മത് വാര്‍ഷിക സമ്മേളനം പനങ്ങാട് സൗത്ത് എയുപി സ്‌കൂളില്‍ നടന്നു. കേരള സംസ്ഥാന സര്‍വീസില്‍ നിന്നും പെന്‍ഷന്‍ പറ്റുന്നവരുടെ ഏക അംഗീകൃത സംഘടനയാണ് കേരള സര്‍വീസ് പെന്‍ഷന്‍ യൂണിയന്‍. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ബാലുശ്ശേരി ബ്ലോക്ക് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സമൂഹത്തിന് ഒട്ടനവധി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും കോവിഡ് കാലത്ത് അവര്‍ ചെയ്ത സേവനം ഒരുകാലത്തും മറക്കാന്‍ കഴിയാത്ത ആണെന്നും അവര്‍ പറഞ്ഞു

സമ്മേളനത്തില്‍ അശരണര്‍ക്കായുള്ള കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. സുകുമാരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് വേണുഗോപാലന്‍ മാസ്റ്റര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം തെരഞ്ഞെടുപ്പ് യോഗം എന്നിവ നടന്നു. കെ.പി. സഹീര്‍ മാസ്റ്റര്‍, സുധാകരന്‍ മാസ്റ്റര്‍ പി, പി. ബാലന്‍ മാസ്റ്റര്‍, എടത്തില്‍ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി.കെ. ശശിധരന്‍ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *