ബാലുശ്ശേരി: ഡിസംബര്‍ 16 17 തീയതികളിലായി ബാലുശ്ശേരി ഗ്രീന്‍ അയിന ഓഡിറ്റോറിയത്തില്‍ നടക്കുന്ന അംഗനവാടി കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥമാണ് വിളംബര ജാഥ സംഘടിപ്പിച്ചത്. വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടികളിലെ ടീച്ചര്‍മാര്‍ ഹെല്‍പ്പര്‍മാര്‍ മറ്റ് വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ എന്നിവരാണ് വിളംബര ജാഥയില്‍ അണിനിരന്നത്. ജനശ്രദ്ധയാകര്‍ഷിച്ച വിവിധ പരിപാടികള്‍ വിളംബര ജാഥയുടെ ഭാഗമായി അവതരിപ്പിക്കുകയുണ്ടായി.
കോലാട്ടം പ്രത്യേക കലാവിരുന്ന് എന്നിവയും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത ടി.എം. ശശി, വനിത ശിശു വികസന വകുപ്പ് ഓഫീസര്‍ തസ്ലീന തുടര്‍ന്ന്യവര്‍ വിളംബര ജാഥയ്ക്ക് നേതൃത്വം നല്‍കി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരും വിളംബര ജാഥയില്‍ അണിനിരന്നു.


