നടുവണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ സാധാരണ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിനടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി വികസിത് ഭാരത് യാത്ര. നടുവണ്ണൂര്‍ പഞ്ചായത്തിലേ എസ്. ബി. ഐ ബാങ്ക് ബസ്റ്റന്റ് പരിസരത്ത് വെച്ച് നടന്നത് പരിപാടി പഞ്ചായത്ത് വൈസ് പ്രസി. നിഷ. കെ.എം ഉത്ഘാടനം ചെയ്തു.
ടി.എം. മുരളീധരന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് തെങ്ങില്‍ ഏജന്‍സി കൊയിലാണ്ടി ഭാരത് ഗ്യാസ് സൗജന്യമായി ഒരാള്‍ക്ക് ഗ്യാസ് കണക്ഷനും നല്‍കി. ഹിന്ദ്‌ലാബ് ഡയഗ്‌നോസ്റ്റികിന്റെ നേതൃത്തില്‍ സൗജന്യ മെഡിക്കല്‍ പരിശോധനയും സംഘടിപ്പിച്ചു. അയോണ എഫ്.എല്‍.സി ബാങ്കിന്റെ വിവിധ സബ്സിഡി ലോണുകളെ പറ്റി വിശദീകരണവും നടത്തി. കെവികെ യില്‍ നിന്നുള്ള ഓഫീസര്‍ പ്രദീപ് കൃഷിയെ പറ്റി ക്ലാസ്സ് എടുത്തു. വിവിധ പദ്ധതികളെ പറ്റി സഫ്വാന്‍ അഹമ്മദ്, സബിന്‍, രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് മികച്ച കര്‍ഷക സക്കീനയെആദരിച്ചു.


