ബാലുശ്ശേരി: സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ മാവേലി സ്റ്റോറില്‍ ആവശ്യത്തിന് വസ്തുക്കള്‍ ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് മാവേലി സ്റ്റോറിനുമുന്നില്‍ സമരപരിപാടി സംഘടിപ്പിച്ചത്. സബ്സിഡി ഇനത്തില്‍ ലഭിക്കുന്ന അവശ്യ സാധനങ്ങള്‍ നിലവില്‍ മാവേലി സ്റ്റോറില്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്. അവശ്യവസ്തുക്കള്‍ക്ക് വേണ്ടി വരുന്നവര്‍ സാധനങ്ങള്‍ ഇല്ല എന്ന് കേട്ട് മടങ്ങുകയാണ് ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമര പരിപാടി സംഘടിപ്പിച്ചത് പ്രതിഷേധവുമായി എത്തിയ സമരക്കാര്‍ ബാലുശ്ശേരി മാവേലി സ്റ്റോറിന് മുമ്പില്‍ അടുപ്പുകൂട്ടി കഞ്ഞി വെച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വി.സി. വിജയന്‍ ഉദ്ഘാടനം ചെയ്തു. ഏഴാം വാര്‍ഡ് മെമ്പര്‍ സമദ് അധ്യക്ഷത വഹിച്ചു. വി.കെ. മോഹനന്‍ മാസ്റ്റര്‍, മനോജ് കുമാര്‍ ബാലുശ്ശേരി, റീജ കണ്ടോത്ത് കുഴി, വാര്‍ഡ് മെമ്പര്‍ ഹരീഷ് നന്ദനം തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയില്‍സംസാരിച്ചു.
Tags:
You can share this post!
editor


