ബാലുശ്ശേരി: ബാലുശ്ശേരി ശിവപുരം ഇസ്ലാമിയ കോളജ് പൂര്‍വവിദ്യാര്‍ഥിസംഗമം ഓര്‍മകള്‍ക്കപ്പുറം സംഘടിപ്പിച്ചു. 1975 ല്‍ സ്ഥാപിതമായ കോളജിലെ വിദ്യാര്‍ഥികള്‍ 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോളജ് അങ്കണത്തില്‍ വീണ്ടും ഒത്തുകൂടിയത്. അതോടൊപ്പം പൂര്‍വാധ്യാപകരുടെ സംഗമവേദി കൂടിയായി യായി ഓര്‍മകള്‍ക്കപ്പുറം മാറി.
സംഗമം മുന്‍ പ്രിന്‍സിപ്പല്‍ ഇ.എന്‍. ഇബ്രാഹിം മൗലവി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് മാസ്റ്റര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. മുന്‍ അധ്യാപകരെ സ്വാഗതസംഘം ഭാരവാഹികള്‍ ഉപഹാരം നല്‍ി ആദരിച്ചു. കെ.പി. അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്‌മാന്‍ മൗലവി തിരുത്യാട്, എ.പി. അബ്ദുല്‍ഗഫൂര്‍ മൗലവി, ഭാസ്‌കരന്‍ മാസ്റ്റര്‍ കരുമല, എം.എം. മുഹ്‌യുദ്ദീന്‍, അബൂബക്കര്‍ കിനാലൂര്‍, പി.പി. മറിയം, സുരേഷ് മാസ്റ്റര്‍ ബാലുശ്ശേരി, മുരളി മാസ്റ്റര്‍ കരുമല തുടങ്ങിയവര്‍ സംസാരിച്ചു. മജീദ് കുട്ടമ്പൂര്‍ സ്വാഗതവും എം.കെ. ഇസ്മായില്‍ വട്ടോളി ബസാര്‍ നന്ദിയുംപറഞ്ഞു.


