Kozhikode Vision

അഭിമാന നിമിഷത്തില്‍ വനിതാ ലീഗ്; മുറിയനാല്‍ കൂടത്താലുമ്മല്‍ 14 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ ദാന ചടങ്ങ് നടന്നു

അഭിമാന നിമിഷത്തില്‍ വനിതാ ലീഗ്; മുറിയനാല്‍ കൂടത്താലുമ്മല്‍ 14 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ഭവനത്തിന്റെ താക്കോല്‍ ദാന ചടങ്ങ് നടന്നു

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി മുറിയനാല്‍ കൂടത്താലുമ്മല്‍ 14 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ബൈത്തുറഹ്‌മയുടെ താക്കോല്‍ സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന വെള്ളക്കാട്ടിന് നല്‍കി നിര്‍വ്വഹിച്ചു. കേരളത്തില്‍ മുസ്ലിം ലീഗ് കമ്മറ്റികളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച പതിനായിരത്തിലധികം കാരുണ്യ ഭവനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി മുന്നിട്ടിറങ്ങി നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ തന്നെ ആദ്യ ബൈത്തുറഹ്‌മയാണ് കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മറ്റി നിര്‍മ്മിച്ച ഭവനം.

രണ്ട് ബാത്ത് അറ്റാച്ച്ഡ് റൂമുകളും, ഡൈനിങ്ങ് ഹാളും, കിച്ചണും, സ്റ്റെയര്‍കെയ്സും, സിറ്റൗട്ടും, പോര്‍ച്ചും തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വീട് പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. വിവാഹപ്രായമെത്തിയ രണ്ട് പെണ്‍കുട്ടികളുള്ള നിര്‍ധന കുടുംബത്തിന് നിര്‍മ്മിച്ച് നല്‍കുന്ന വീട് അവര്‍ക്ക് ഏറ്റവും വലിയ ഒരു സമാശ്വാസമായി. ചടങ്ങില്‍ പഞ്ചായത്ത് വനിതാ മുസ്ലിം ലീഗ് പ്രസിഡണ്ട് ഷമീന വെള്ളക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലീം ലീഗ് സിക്രട്ടറി യു.സി. രാമന്‍, വനിതാ ലീഗ് ദേശീയ ജന: സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. ധനീഷ് ലാല്‍, വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷറഫുന്നിസ ടീച്ചര്‍, ട്രഷറര്‍ എ.പി. സഫിയ, വൈസ് പ്രസിഡണ്ട് ടി.കെ. സീനത്ത്, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കെ.എം.എ. റഷീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി, മുന്‍ പ്രസിഡണ്ട് ബാബു നെല്ലൂളി, മുന്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടും, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ഖാലിദ് കിളിമുണ്ട, തുടങ്ങിയവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *