Kozhikode Vision

കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്

കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്

കുന്ദമംഗലം: കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്. അപകടത്തില്‍ മൂന്ന് കടകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് വ്യാപാരികള്‍ അപകടം നടന്ന വിവരം അറിയുന്നത്.

കുന്ദമംഗലം ഭാഗത്ത് നിന്ന് കുറ്റിക്കാട്ടൂര്‍ ഭാഗത്തേക് പോകുന്ന ബൈക്കും, മുണ്ടിക്കല്‍ താഴത്ത് നിന്ന് കുരിക്കത്തൂര്‍ റോഡിലേക്ക് പോകുന്ന കാറുമാണ് അപകടത്തില്‍പ്പെട്ട തെന്നാണ് സി സി ടി വി യില്‍ നിന്നും മനസ്സിലാവുന്നത്. നെല്ലാ കണ്ടി സ്വദേശിയായ ബൈക്ക് യാത്രകാരനാണ് പരിക്കേറ്റത്. അഗസ്ത്യന്‍ മുഴി സ്വദേശികളാണ് കാറിലുണ്ടായിരുന്നത് ഒരു ഹോട്ടല്‍, സമീപത്തെ ടെക്സ്റ്റയില്‍സ്, മസാല കട, പച്ചക്കറി കട എന്നിവയിലേക്ക് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ ഇടിച്ചു കയറിയതിനെ തുടര്‍ന്ന് കടകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *