Kozhikode Vision

കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ സ്ത്രീധനത്തിനെതിരെ നൈറ്റ് വാക്ക്

കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ സ്ത്രീധനത്തിനെതിരെ നൈറ്റ് വാക്ക്

ഫറൂക്ക്: സ്ത്രീധനത്തിനെതിരെ കേരള പ്രദേശ് മഹിളാ കോണ്‍ഗ്രസ്സ് നൈറ്റ് വാക്ക് സംഘടിപ്പിച്ചു. തിങ്കളാഴ്ച്ച വൈകീട്ട് ഫറോക്ക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും മെഴുകുതിരികള്‍ കയ്യിലേന്തി ആരംഭിച്ച യാത്ര ഫറോക്ക് ടൗണ്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലൂടെ നടന്ന് ഗാന്ധി സ്‌ക്വയറിനു മുന്‍പില്‍ സമാപിച്ചു.

സമാപന പരിപാടിയില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രജനി .കെ.ടി സ്വാഗതം പറഞ്ഞു. ബേപ്പൂര്‍ നിയോജകമണ്ഡലം കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സജന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബേബി പയ്യാനക്കല്‍ നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സതീദേവി, ഫറോക്ക് ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ റീജ രാമനാട്ടുക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് മിഥുഷ, ഉഷാകുമാരി, വത്സല തുടങ്ങിയവര്‍ സംസാരിച്ചു. ഫറോക്ക് മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഹിന സലാം നന്ദിയുംപറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *