ഫറോക്ക്: ഓര്‍മ്മകള്‍ക്ക് നിറം പകരാന്‍ ഒരിക്കല്‍ കൂടി സ്‌കൂള്‍ മുറ്റത്ത് വീണ്ടും അവര്‍ ഒത്തുകൂടി. നല്ലൂര്‍ ഈസ്റ്റ് എയുപി സ്‌കൂളിലെപൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്മൃതി മധുരം എന്ന പേരില്‍ പൂര്‍വ്വ വിദ്യാലയത്തില്‍ വീണ്ടും ഒത്തു ചേര്‍ന്നത് നവ്യാനുഭവമായി. തങ്ങളെ പഠിപ്പിച്ച അദ്ധ്യാപകരെ ക്ലാസ് മുറികളില്‍ വീണ്ടും കണ്ടുമുട്ടിയത് ഇന്ന് അന്യമായി കൊണ്ടിരിക്കുന്ന അദ്ധ്യാപക വിദ്യാര്‍ത്ഥിബന്ധത്തിന്റെ പ്രാധാന്യം വിളിച്ചോതി. നിയോസ എന്ന പേരിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അറിയപ്പെടുന്നത്. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടി ഫറോക്ക് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ സി അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു.
നിയോസ പ്രസിഡന്റ് ഡോക്ടര്‍ സി രാധാകൃഷ്ണന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സമ്മേളനത്തില്‍ നിയോസ ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ, പതിനേഴാം ഡിവിഷന്‍ കൗണ്‍സിലര്‍ പി രവി , പതിനാറാം ഡിവിഷന്‍ കൗണ്‍സിലര്‍ എം സമീഷ് . പതിനെട്ടാം ഡിവിഷന്‍ കൗണ്‍സിലര്‍ ടി പി സലിം ഹെഡ്മാസ്റ്റര്‍ ഗംഗാധരന്‍ , സ്റ്റാഫ് സെക്രട്ടറി നമിത. സ്‌കൂള്‍ മാനേജര്‍ അജിന്‍ എം ശശി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പൂര്‍വ്വ കാല അദ്ധ്യാപകരെ ആദരിക്കല്‍ വിവിധ എക്സിബിഷനുകള്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറി. പഴയ കൂട്ടുകാര്‍ ഒരു ദിവസം മുഴുവന്‍ പൂര്‍വ്വ വിദ്യാലയത്തില്‍ ചെലവഴിച്ച് വൈകീട്ടോടെയാണ്മടങ്ങിയത്.


