കോഴിക്കോട്: സംസ്ഥാനത്തെ മാവേലി സ്റ്റോറുകളില്‍ മദ്യം ഔട്ട് ലെറ്റ് നടത്താനുള്ള നീക്കം പ്രതിഷേധം കൊണ്ട് തടയണമെന്ന് കെ.കെ. രമ എംഎല്‍എ. കേരള മദ്യ നിരോധന സമിതിയുടെ വനിത മദ്യ നിരോധന സമിതി സംസ്ഥാന വനിതാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കേരള മദ്യ നിരോധന സമിതിയുടെ പോഷക സംഘടനയായ വനിത മദ്യ നിരോധന സമിതി സംസ്ഥാന വനിതാ കണ്‍വന്‍ഷനാണ് സംഘടിപ്പിച്ചത്. പ്രൊഫ. ഒ.ജെ. ചിന്നമ്മ അധ്യക്ഷയായി. കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ഡോ. ഹുസൈന്‍ മടവൂര്‍ എന്നിവര്‍ അനുഗ്രഹ ഭാഷണം നടത്തി. സ്ത്രികളെ ശാസ്തീകരിച്ചാല്‍ കുടുംബ ശാസ്ത്രീകരണത്തിന് തുല്യമാണെന്ന് വര്‍ഗീസ് ചക്കാലക്കലും നവകേരള സദ്ദസില്‍ മദ്യത്തിനെതിരെയുള്ള പരാതി കേള്‍ക്കാന്‍ ആരും ഇല്ലന്ന് ശ്രദ്ധിച്ചതായും ഡോ. ഹുസൈന്‍ മടവൂരും പറഞ്ഞു.
ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന കോളേജ് പ്രിന്‍സിപ്പമാരായ ഡോ. സിസ്റ്റര്‍ ജസീന ജോസഫ്, ഡോ. ഷൈനി ജോര്‍ജ്, ഡോ. സുമ നാരായണന്‍, ഡോ. കെ.എ. ആയിഷ സ്വപ്ന എന്നിവരെ ആദരിച്ചു. പ്രൊഫ. കുസുമം ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് പ്രമേയം അവതരിപ്പിച്ചു. ചടങ്ങില്‍ 30 വനിതകളെ അനുമോദിച്ചു, ഗൗരി പുതിയോത്ത്, സഫിയ അലി, ബീന പൂവത്തില്‍, സൗദ ഹസ്സന്‍, അഡ്വ. സുപ്രിയ, സഖരിയാസ് തേക്കും കാട്ടില്‍, ഏട്ടന്‍ ശുകപുരം, പ്രൊഫ. ടി.എം. രവീന്ദ്രന്‍, ഐ.സി. മേരി, ടെസി സിബി തുടങ്ങിയവര്‍സന്നിഹിതരായി.


