Kozhikode Vision

കേക്കും മുറിച്ചും പാട്ട് പാടിയും പരസ്പരം സ്നേഹം പങ്കിട്ടും ഒരു ന്യൂ ഇയര്‍ ആഘോഷവുമായി ബീച്ച് കൂട്ടായ്മ

കേക്കും മുറിച്ചും പാട്ട് പാടിയും പരസ്പരം സ്നേഹം പങ്കിട്ടും ഒരു ന്യൂ ഇയര്‍ ആഘോഷവുമായി ബീച്ച് കൂട്ടായ്മ

കോഴിക്കോട്: കേക്കും മുറിച്ചും പാട്ട് പാടിയും പരസ്പരം സ്നേഹം പങ്കിട്ടുമാണ് ബീച്ചിലെ നടത്തക്കാരുടെ സംഘടനയായ കാലിക്കറ്റ് ബീച്ച് കൂട്ടായ്മ ക്രിസ്തുമസ് – പുതുവത്സരം ആഘോഷിച്ചത്. ബീച്ച് പോലീസ് ഔട്ട് പോസ്റ്റിന് സമീപം നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ഐസക്ക് ഈപ്പന്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ലോകം എപ്പോഴും ദുരന്തത്തില്‍ നിന്നും ദുരന്തത്തിലേക്കും മാറുകയാണെങ്കിലും മനുഷ്യ സ്നേഹം എന്നും നിലനില്‍ക്കുമെന്ന് സാഹിത്യകാരന്‍ ഐസക്ക് ഈപ്പന്‍ പറഞ്ഞു.

ബീച്ച് കൂട്ടായ്മ പ്രസിഡന്റ് എന്‍.ഇ. മനോഹര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ. മൊയ്തീന്‍ കോയ, ടി.കെ. ഷെമീന, ഡോ. ശിവരാജന്‍, പി.ടി. ആസാദ്, ജി. സജി , പി.പി. ഫൈസാസ് അലി, ബാബു കെന്‍സ, എന്‍സി അബ്ദുല്ലക്കോയ, മുജീബ് റഹ്‌മാന്‍ കെന്‍സ തുടങ്ങിയവര്‍ സന്നിഹിതരായി. അടുത്ത വര്‍ഷം കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജനറല്‍ സെക്രട്ടറി എന്‍.സി. അബ്ദുല്ലക്കോയപറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *