Kozhikode Vision

കോഴിക്കോട് ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫിലിം – മ്യൂസിക്കല്‍ അവാര്‍ഡ്കള്‍ പ്രഖ്യാപിച്ചു; ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രശസ്ത നടി സീമയ്ക്ക്

കോഴിക്കോട് ലയണ്‍സ് ഇന്റര്‍നാഷണല്‍ ഫിലിം – മ്യൂസിക്കല്‍ അവാര്‍ഡ്കള്‍ പ്രഖ്യാപിച്ചു; ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് പ്രശസ്ത നടി സീമയ്ക്ക്

കോഴിക്കോട്: ലയണ്‍സ് ഇന്റര്‍നാഷണല്‍ മ്യൂസിക്കല്‍ അവാര്‍ഡിന് പിന്നണി ഗായകരായ പി.കെ. സുനില്‍കുമാര്‍, നിത്യ മാമന്‍ എന്നിവരെ തിരഞ്ഞെടുത്തു. ഗാനരചയിതാവ് വിഭാഗത്തില്‍ കെ. ജയകുമാര്‍, സംഗീത സംവിധായകന്‍ വിഭാഗത്തില്‍ കെ. രാജേഷ് ബാബു എന്നിവരെയും തിരഞ്ഞെടുത്തു. പതിനഞ്ചായിരം രൂപയും, പ്രശസ്ത ശില്‍പി നാരായണന്‍ കുട്ടി രൂപകല്‍പ്പനം ചെയ്ത പുരസ്‌ക്കാരവുമാണ് സമ്മാനിക്കുക. ഫ്‌ലവേഴ്സ് ടി. വി. ഫെയിം ശ്രീനന്ദ്, അമൃത വര്‍ഷിണി, ദേവനന്ദ തുടങ്ങിയവരെ ചടങ്ങില്‍ ആദരിക്കും. ഫെബ്രവരി 26 ന് വൈകീട്ട് 6 മണിക്ക് കോഴിക്കോട് തളി ജൂബിലി ഹാളില്‍ നടക്കുന്ന ‘സംഗീത് 2024’ മ്യൂസിക്കല്‍ അവാര്‍ഡ് നൈറ്റ് മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്ങ് എഡിറ്റര്‍. പി. വി ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്യും. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടി.കെ. രജിഷ് മുഖ്യാതിഥിയാവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *