Kozhikode Vision

എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസേസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫിബ്രുവരി 13 ന് ചൊവ്വാഴ്ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും

എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസേസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫിബ്രുവരി 13 ന് ചൊവ്വാഴ്ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും

കോഴിക്കോട്: ഭിന്നശേഷി നിയമങ്ങളുടെ പേരില്‍ നിയമന അംഗീകരം തടഞ്ഞുവെക്കപ്പെട്ട അധ്യാപകര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കുക, ഭിന്നശേഷി നിയമനത്തിലെ ആശങ്കകള്‍ പരിഹരിക്കുക. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ ഏകീകരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ മാനേജര്‍മാര്‍ക്കും അധ്യാപകര്‍ക്കും പൊതുസമൂഹത്തിനുമുള്ള ആശങ്കകള്‍ അകറ്റണമെന്നും ഭാരവാഹികള്‍ അറിച്ചു.

അസോസിയേഷന്‍ സര്‍ക്കാരിലേക്ക് നല്‍കിയിട്ടുള്ള അവകാശ പത്രിക അംഗീകരിക്കുക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുക, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന സൗജന്യ യൂണിഫോം ഉടന്‍ വിതരണം ചെയ്യുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാനേജേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഡി.ഡി.ഇ. ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തുന്നത്. കെ. മുരളീധരന്‍ എംപി ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ എടരിക്കോട് മുഖ്യപ്രഭാഷണം നടത്തും. സംഘടനയുടെ മറ്റു സംസ്ഥാന – ജില്ലാ നേതാക്കള്‍ ധര്‍ണ്ണയില്‍ പങ്കെടുക്കുന്നതാണ്. കേരളാ എയ്ഡഡ് പ്രൈവറ്റ് സ്‌കൂള്‍ മാനേജേഴ്‌സ് അസ്സോസിയേഷന്‍ – കോഴിക്കോട് ജില്ലാ പ്രസിഡന്റ്റ് പൂമംഗലം അബ്ദുറഹിമാന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ടി.പി. രാജീവന്‍, സബീലൂദീന്‍, പി.കെ. അന്‍വര്‍, എന്നിവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *