Kozhikode Vision

കലയുടെ സുവര്‍ണ ജൂബിലിയ്ക്ക് വര്‍ണ്ണാഭമായ തുടക്കം; ഒഎന്‍വി കുറുപ്പിന് ആദരവ് നല്‍കി കോഴിക്കോട് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍

കലയുടെ സുവര്‍ണ ജൂബിലിയ്ക്ക് വര്‍ണ്ണാഭമായ തുടക്കം; ഒഎന്‍വി കുറുപ്പിന് ആദരവ് നല്‍കി കോഴിക്കോട് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍

കോഴിക്കോട്: നഖക്ഷതങ്ങള്‍ ചിത്രത്തിലെ ഗാനം ഒഎന്‍വി കുറുപ്പിന്റെ കൊച്ചു മകള്‍ അപര്‍ണ രാജീവ് വേദിയില്‍ പാടിയപ്പോള്‍ അസ്വാദക സദസ്സ് നിറകയ്യടികളോടെ എറ്റെടുത്തു. കോഴിക്കോട് നഗരത്തിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അര നൂറ്റാണ്ട് പിന്നിട്ട കോഴിക്കോട് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്റെ
സുവര്‍ണ ജൂബിലി ആഘോഷം ഒ എന്‍ വി ക്ക് സ്മരണാഞ്ജലിയായി മാറുകയായിരുന്നു. ചടങ്ങ് എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോടിനെ ഒരു സാംസ്‌കാരിക ഭൂമികയാക്കി മാറ്റുന്നതില്‍ കലാ – സാംസ്‌കാരിക സംഘടനകള്‍ ഏറെ പങ്കു വഹിച്ചിട്ടുണ്ടെന്ന് എം.ടി. പറഞ്ഞു.

കലയുടെ തുടക്ക കാലത്ത് തന്നെ കലയോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചിട്ടുണ്ടന്ന എംടി യുടെ വാക്ക് സദസ് കരഘോഷത്തോടെ എതിരേറ്റു.
ചടങ്ങില്‍ കല പ്രസിഡന്റ് തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. മുന്‍ എംഎല്‍എ എ. പ്രദീപ് കുമാര്‍, മുന്‍ മേയര്‍ ടി.പി. ദാസന്‍, സെക്രട്ടറി അഡ്വ:കെ.പി. അശോക് കുമാര്‍, എന്‍. ചന്ദ്രന്‍, കെ. വിജയരാഘവന്‍, വിനീഷ് വിദ്യാധരന്‍, സി.ജെ. തോമസ്,സന്നാഫ് പാലക്കണ്ടി, സുരേന്ദ്രന്‍ പാറാടന്‍, സി.എം. സജീന്ദ്രന്‍. സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.അപര്‍ണ്ണ രാജീവിനെ കൂടാത നിതീഷ് കാര്‍ത്തിക്കും ഗാനങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്നുള്ള മാസങ്ങളില്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കെ പി എ സി അടക്കമുള്ള നാടകങ്ങള്‍, കലയിലെ അംഗങ്ങളുടെ സംഗീത നിശ, കുടുംബ സംഗമം, ഓള്‍ കേരള റഫി കിഷോര്‍ സംഗീത മത്സരം, റഫി, കിഷോര്‍, മുകേഷ് നൈറ്റ്, തുടങ്ങിയ പരിപാടികള്‍അരങ്ങേറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *