Kozhikode Vision

കോഴിക്കോട് എന്‍ഐടിയിലെ ദളിത് പീഡനത്തിന് എതിരെയും പ്രൊഫസര്‍ ഷൈജാ ആണ്ടവന്റെ ഫേസ് ബുക്ക് കമന്റിലും പ്രതിഷേധിച്ച് പട്ടിക ജാതി ക്ഷേമ സമിതി കോഴിക്കോട് ജില്ല കമ്മറ്റി എന്‍ഐടി യിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

കോഴിക്കോട് എന്‍ഐടിയിലെ ദളിത് പീഡനത്തിന് എതിരെയും പ്രൊഫസര്‍ ഷൈജാ ആണ്ടവന്റെ ഫേസ് ബുക്ക് കമന്റിലും പ്രതിഷേധിച്ച് പട്ടിക ജാതി ക്ഷേമ സമിതി കോഴിക്കോട് ജില്ല കമ്മറ്റി എന്‍ഐടി യിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

കുന്ദമംഗലം: കോഴിക്കോട് ചാത്തമഗംലം എന്‍ഐടി ക്യാപസിലേക്ക് പട്ടിക ജാതി ക്ഷേമ സമിതി കോഴിക്കോട് ജില്ല കമറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച സംഘടിപ്പിച്ചത്. ലെ ദളിത് പീഡനത്തിന് എതിരെയും, ഗോഡ്സെയെ പ്രകീര്‍ത്തിച്ച് ഫൈസ് ബുക്കില്‍ കമന്റിട്ട എന്‍ പ്രഫസര്‍ ഷൈജാ ആണ്ടവന്‍ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യമുന്നയിച്ചാണ് പ്രതിഷേധം. സ്ത്രീകളടക്കം അമ്പതോളം ആളുകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് സിപിഎം സെക്രട്ടറിയേറ്റ് അംഗം ടി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു.

അതേ സമയം എന്‍ഐടി പൊഫസര്‍ രാജി വെയ്ക്കണമെന്ന ആവശള്യമുന്നയിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന സംഘടനുകളുടെയും നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്യാപംസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. വിവാദത്തെ തുടര്‍ന്ന് അവധിയില്‍ പോയ. പ്രഫസര്‍ ഷൈജാ ആണ്ടവന്‍ വെള്ളിയാഴ്ടച എന്‍ ഐ ടി യില്‍ ജോലിയില്‍ പ്രവേശിക്കും എന്ന് പറഞ്ഞിരുന്നെകിലും പ്രവേശിച്ചില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ‘ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്’ എന്നായിരുന്നു ഡോ. ഷൈജ ആണ്ടവന്റെ പ്രതികരണം. . നാഥുറാം വിനായക് ഗോഡ്‌സെ. ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ’ എന്ന കുറിപ്പോടെ തീവ്ര ഹിന്ദുത്വ നിലപാട് പ്രചരിപ്പിക്കുന്ന അഡ്വ. കൃഷ്ണ രാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജയുടെകമന്റ്വന്നത്.

editor

Related Articles

Leave a Reply

Your email address will not be published. Required fields are marked *