Kozhikode Vision

ആറുകോടി രൂപ ചിലവഴിച്ച് നവീകരിച്ച മാവൂര്‍ – കൂളിമാട് – എരഞ്ഞിമാവ് റോഡില്‍ പലഭാഗങ്ങളിലും വീണ്ടും വിള്ളല്‍ കണ്ടെത്തി; നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതോടെ കരാറുകാര്‍ സ്ഥലത്തെത്തി പൊളിഞ്ഞ ഭാഗം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് നീക്കി ടാറിങ് ചെയ്തു തുടങ്ങി

ആറുകോടി രൂപ ചിലവഴിച്ച് നവീകരിച്ച മാവൂര്‍ – കൂളിമാട് – എരഞ്ഞിമാവ് റോഡില്‍ പലഭാഗങ്ങളിലും വീണ്ടും വിള്ളല്‍ കണ്ടെത്തി; നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായതോടെ കരാറുകാര്‍ സ്ഥലത്തെത്തി പൊളിഞ്ഞ ഭാഗം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് നീക്കി ടാറിങ് ചെയ്തു തുടങ്ങി

മാവൂര്‍: ആറ് കോടി രൂപ ചിലവഴിച്ച് നവീകരിച്ച റോഡ് ദിവസങ്ങള്‍ക്കകം തകരുകയും പിന്നീട് അറ്റകുറ്റപ്പണി നടത്തുകയും ചെയ്ത റോഡാണ് ദിവസങ്ങള്‍ക്കകം വീണ്ടും തകര്‍ന്നത്. നേരത്തെ തകര്‍ന്നിരുന്ന താത്തൂര്‍ പൊയില്‍ ഭാഗത്താണ് റോഡ് തകര്‍ന്നത്. കുറച്ച് ദിവസം മുന്‍പാണ് താത്തൂര്‍ പൊയിലിനും പിഎച്ച്ഡിക്കും ഇടയില്‍ പലഭാഗങ്ങളിലായി റോഡ് ആഴത്തില്‍ വിള്ളല്‍ വീഴുകയും ടാറിംങ്ങ് തെന്നിനീങ്ങി തകരുകയും ചെയ്തത്. നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഇന്ന് കരാറുകാര്‍ സ്ഥലത്തെത്തി പൊളിഞ്ഞ ഭാഗം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് നീക്കി ടാറിങ് ചെയ്തു.

നേരത്തെ റോഡ് തകര്‍ന്ന സമയത്ത് യുവജന സംഘടനകളും നാട്ടുകാരും പരാതി നല്‍കിയതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ കരാര്‍ വ്യവസ്ഥയനുസരിച്ച് ഉള്ള എട്ട് സെന്റീമീറ്റര്‍ കനത്തിന് പകരം മൂന്നു മുതല്‍ നാല് സെന്റീമീറ്റര്‍ കനത്തിലാണ് ടാറിംങ് നടത്തിയത് എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരും നാട്ടുകാരും ടാറിംങ് പ്രവര്‍ത്തി പൂര്‍ണ്ണമായും ചെയ്യണമെന്ന ആവശ്യമുയര്‍ത്തി. എന്നാല്‍ തകര്‍ന്ന ഭാഗങ്ങള്‍ മാത്രം ടാറിംങ് ചെയ്യ്യുക മാത്രമാണ് കരാറുകാര്‍ ചെയ്തത്. അതിനിടയിലാണ് വീണ്ടും റോഡ് തകരുകയും ഇപ്പോള്‍ അറ്റകുറ്റപ്പണി നടത്തുകയും ചെയ്തത്. ഓരോ ദിവസവും ഏറെ വാഹനത്തിരക്കേറിയ മാവൂര്‍ – കൂളിമാട് – എരഞ്ഞിമാവ് റോഡ് തകരാന്‍ തുടങ്ങിയതോടെ അടിയന്തരമായി റോഡ് പൂര്‍ണമായി ടാറിംങ് ചെയ്യണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *