കൊയിലാണ്ടി: കൊയിലാണ്ടി ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് സംഘടിപ്പിച്ച ജി50 യുവപരിശീലന ക്യാമ്പില്‍ മുഖ്യ അതിഥിയായാണ് ബ്രസീലിയന്‍ സാമൂഹ്യ പ്രവര്‍ത്തക ജൂലിയാനാ ഫിയൂസ പങ്കെടുത്തത്. ഇന്ത്യ അറിവിന്റെയും സന്തോഷത്തിന്റെയും ജീവിതമൂല്യങ്ങളുടെയും കേന്ദ്രമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വ്യത്യസ്ഥ സംസ്‌കാരങ്ങളിലെ മൂല്യങ്ങള്‍ സ്വാംശീകരിക്കുമ്പോള്‍ ലോകത്ത് ശാന്തിയും സമാധാനവും ഇണ്ടാവുമെന്നും അവര്‍ പറഞ്ഞു.
28 രാജ്യങ്ങള്‍ സഞ്ചരിച്ച ഫിയൂസ കഴിഞ്ഞ 4 മാസമായ് വടകര പുതുപ്പണം അംഗം കടത്തനാട് കളരി സംഘത്തിലെ കോട്ടക്കല്‍ എം. രാജേഷിന്റെ ശ്രീക്ഷണത്തില്‍ കളരി അഭ്യസിച്ചുവരികയാണ്. കൂടാതെ നിയമവിദഗ്ധയായ് ജോലിചെയ്തുവരികയാണ്. ജി50 പരിപാടിയില്‍ ബ്രസീലിയന്‍ ദേശീയ നൃത്തമായ സൂമ്പാ ഡാന്‍സ് അവതരിപ്പിക്കുകയും ചെയ്തു. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്, ടി.എം.കെ. അരവിന്ദന്‍ അധ്യക്ഷന്‍ വഹിച്ചു. കെ.പി. രമേശന്‍, നിത്യ ദാസ്, അനാമിക, പ്രത്യുഷ് പ്രകാശ്, ജുനൈദ്, കാവേരി, നന്ദന, ദിവ്യശ്രീ എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ കോളേജ് യൂണിയെന്റെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റിവലുംസംഘടിപ്പിച്ചു.


