Kozhikode Vision

കായിക രംഗത്തെ മികവിനായി ഒരു പദ്ധതി; കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് 11-ാംവാര്‍ഡിലെ ഷീ ഫിറ്റിന്റെ ഒന്നാം വാര്‍ഷികാഘോഷവും കായികമേളയും നടന്നു

കായിക രംഗത്തെ മികവിനായി ഒരു പദ്ധതി; കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് 11-ാംവാര്‍ഡിലെ ഷീ ഫിറ്റിന്റെ ഒന്നാം വാര്‍ഷികാഘോഷവും കായികമേളയും നടന്നു

കൊയിലാണ്ടി: കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡിലാണ് സ്ത്രീകള്‍ക്കായി ഷീഫിറ്റ് പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ എഡിഎസ്സിന്റെ ആഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനും, മാനസികമായ ഉല്ലാസവും ആരോഗ്യവും നിലനിര്‍ത്തുന്നതിനും, കായിക രംഗത്തെ മികവിനായുമാണ് ഷീഫിറ്റ് പദ്ധതി തുടക്കം കുറിച്ചിത്. കൂടാതെ സ്ത്രീകള്‍ക്ക് അവരുടെ ആരോഗ്യവും മറ്റും നിലനിര്‍ത്തുന്നതിനായി, സഹായകരവും ആകര്‍ഷകവുമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഷീ ഫിറ്റ് എന്ന പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഷീ ഫിറ്റിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കേക്ക് മുറിച്ചും വിവിധ കായികമേളയും നടത്തിയാണ് ആഘോഷിച്ചത്.

വാര്‍ഷിക ആഘോഷവും കായികമേളയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സരിത .എ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.കെ. സുര്‍ജിത്ത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ആര്‍. സിന്ധു മുഖ്യാതിഥിയായി. എക്‌സലന്‍സ് ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയ നിത എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചടങ്ങില്‍ വെച്ച് ആദരിച്ചു. ചടങ്ങില്‍ കെ.പി. ജയരാജന്‍ അനുഗ്രഹ, ഇബ്രാഹിം ചീനിക്ക, കെ.പി. വിജയന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കായിക മേളയില്‍ യെല്ലോ ഹൗസ് ഒന്നാംസ്ഥാനവും ഗ്രീന്‍ഹൗസ് രണ്ടാം സ്ഥാനവും നേടി. കായിക മത്സരത്തിലെ വിജയികള്‍ക്ക് കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ടി.വി. പ്രബിതകുമാരി സമ്മാനദാനവും നല്‍കി. എഡിഎസ് സെക്രട്ടറി ഷീജ, എഡിഎസ് പ്രസിഡണ്ട് ബീന തുടങ്ങിയവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *