കോഴിക്കോട്: സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനും അവഗണിക്കുമെതിരെ സംസ്ഥാന വ്യാപകമായി ഇന്ത്യന്‍ നാഷണല്‍ അംഗന്‍വാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കലക്ടറേറ്റുകളിലേക്ക് നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് കോഴിക്കോട് കളക്ടറേറ്റിന് മുന്നിലും സമരം നടത്തിയത്. പ്രതിഷേധ സമരം ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നവ കേരള സദസ്സിന്റെ പേരില്‍ കേരള സര്‍ക്കാര്‍ അലങ്കാരവസ്തുക്കള്‍ക്കായി ചെലവഴിച്ചിരുന്ന പണം ഉണ്ടായിരുന്നെങ്കില്‍ അംഗനവാടിക്കാരുടെ പ്രശ്‌നം പരിഹരിക്കാമായിരുന്നുവെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
കേരള സര്‍ക്കാരിന്റെ കയ്യില്‍ ധൂര്‍ത്തടിക്കുവാനും അഴിമതി നടത്തുവാനും കള്ളത്തരവും കൊള്ളയടിക്കുവാനും പണമുണ്ട്. എന്നാല്‍ സാധാരണക്കാരെ സഹായിക്കുവാന്‍ മാത്രം പണമില്ലെന്നും കെ പ്രവീണ്‍ കുമാര്‍ കുറ്റപ്പെടുത്തി. ചടങ്ങില്‍ മേരി തോമസ് അധ്യക്ഷത വഹിച്ചു. കെ സി അബു മുഘ്യപ്രഭാഷണവും നടത്തി. ബഡ്ജറ്റ് പ്രഖ്യാപനത്തിലെ വേദന വര്‍ദ്ധനവ് പ്രാബല്യത്തോടെ വിതരണം ചെയ്യുക, പത്തു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉള്ളവരുടെ കുടിശികയായ 36000 രൂപയും 10 വര്‍ഷം വരെ സര്‍വീസ് ഉള്ളവരുടെ കുടിശികയായ പതിനെട്ടായിരം രൂപയും ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പി എ അബ്ദുറഹ്‌മാന്‍, റഫീഖ് അഹമ്മദ്, ബിന്ദു, സീന ഭായ്, സുഹറബി, പ്രീത, നിഷാരണം എന്നിവര്‍സംസാരിച്ചു


