Kozhikode Vision

പട്ടികജാതി വിഭാഗത്തിന് സാമ്പത്തിക വിഹിതം ബഡ്ജറ്റില്‍ വര്‍ദ്ധിപ്പിക്കണം; ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കാനൊരുങ്ങി അംബേദകര്‍ ജനമഹാപരിഷത്ത്

പട്ടികജാതി വിഭാഗത്തിന് സാമ്പത്തിക വിഹിതം ബഡ്ജറ്റില്‍ വര്‍ദ്ധിപ്പിക്കണം; ആവശ്യങ്ങളുന്നയിച്ച് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കാനൊരുങ്ങി അംബേദകര്‍ ജനമഹാപരിഷത്ത്

കോഴിക്കോട്: സംസ്ഥാനത്തെ പല പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും സാമ്പത്തികം ഇല്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് കാണുന്നത്. കഴിഞ്ഞ 75 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള 10 ശതമാനം സംവരണതോതിന്റെ അടിസ്ഥാനത്തിലുള്ള പട്ടികജാതി വിഭാഗ സംവരണതോതാണ് ഇന്നു നല്‍കുന്നത്. പട്ടികവിഭാഗ ജനത അന്നത്തെക്കാളും 4 ഇരട്ടി കൂടുതലായിട്ടും സര്‍ക്കാര്‍ കാണുന്നത് പഴയ 10% അടിസ്ഥാനത്തിന്റെ ആയത് കൊണ്ടാണ് വികസന പദ്ധതികള്‍ക്ക് ഫണ്ടില്ലാതെ വരുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് ജാതി സെന്‍സസ്സ് നടപ്പിലാക്കി ജനസംഖ്യ അനുപാതികമായി സംവരണതോത് വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ സംവരണം കൊണ്ട് പട്ടികജാതി ജനതക്ക് ഗുണമുണ്ടാവുകയുള്ളുവെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

പട്ടികജാതി വിഭാഗത്തെ സംവരണ സീറ്റില്‍ മാത്രം ഒതുക്കി നിര്‍ത്താതെ ജനറല്‍ സീറ്റില്‍ മത്സരിക്കാന്‍ മുന്നണികള്‍ തയ്യാറാകണമെന്നും, രാജ്യസഭയിലും, ജുഡീഷ്വറിയിലും പട്ടികജാതി സംവരണം ഏര്‍പ്പെടുത്തണമെന്നും സംഘടന ഭാരവാഹികള്‍ ആവിശ്യപ്പെട്ടു. ഭൂരഹിതരായ പട്ടികജാതി/ വര്‍ഗ്ഗക്കാര്‍ക്ക് ഒരു ഏക്കര്‍ കൃഷി ഭൂമി ഏര്‍പ്പെടു ത്തുക. ഭവനനിര്‍മ്മാണത്തിന്റെ ഗ്രാന്റ് 10 ലക്ഷം രൂപായാക്കി വര്‍ദ്ധിപ്പിക്കുക. പട്ടി കജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഇ ഗ്രാന്റ് അടിയന്തരമായി വിതരണം നടത്തുക. തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഫിബ്രവരി അവസാനവാരം സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തുവാന്‍ തീരുമാനിച്ചതായി അംബേദ്കര്‍ ജനമഹാപരിഷത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാമദാസ് വേങ്ങേരി, ടി.വി. ബാലന്‍പുല്ലാളൂര്‍, സുബ്രഹ്‌മണ്യന്‍ ഐക്കരപ്പടി, കെ.സി. ചന്ദ്രന്‍, കെ.എം. രാജു, ശ്രീജ ബിജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *