Kozhikode Vision

ചെങ്കല്‍ പാറയെ ഹരിതാഭമാണിയിച്ച് മനോഹരമായ ഉദ്യാനം തീര്‍ത്ത് ഒരു അധ്യാപകന്‍, അരീക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപകരുമായ ജോളി ജോസഫ് ആണ് സ്‌കൂളിന്റെ പുറകിലുള്ള അര ഏക്കറോളം വരുന്ന ചെങ്കല്‍ പാറയില്‍ അപൂര്‍വയിനം മരങ്ങളും, ചെടികളും,മുളകളും വെച്ചുപിടിപ്പിച്ച് ഉദ്യാനം തീര്‍ത്തത്

ചെങ്കല്‍ പാറയെ ഹരിതാഭമാണിയിച്ച് മനോഹരമായ ഉദ്യാനം തീര്‍ത്ത് ഒരു അധ്യാപകന്‍, അരീക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപകരുമായ ജോളി ജോസഫ് ആണ് സ്‌കൂളിന്റെ പുറകിലുള്ള അര ഏക്കറോളം വരുന്ന ചെങ്കല്‍ പാറയില്‍ അപൂര്‍വയിനം മരങ്ങളും, ചെടികളും,മുളകളും വെച്ചുപിടിപ്പിച്ച് ഉദ്യാനം തീര്‍ത്തത്

അരീക്കോട്: അരീക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപകനും കൂടരഞ്ഞി മാങ്കയം സ്വദേശിയുമായ ജോളി ജോസഫ് ആണ് ജോലി ചെയ്യുന്ന സ്‌കൂളിന് പുറകിലെ അര ഏക്കറോളം വരുന്ന ചെങ്കല്‍ പാറയില്‍ വിവിധയിനം മരങ്ങള്‍, മുളകള്‍ ,ചെടികള്‍, തുടങ്ങിയവ നട്ടുപിടിപ്പിച്ചും പച്ചക്കറി കൃഷി ചെയ്തും ഉദ്യാനം തീര്‍ത്തത്. അന്യം നിന്നു പോകുന്ന മരങ്ങളായ കൊല്ലി ഞാവല്‍, കര്‍പ്പൂരം, കൊക്കം, മാട്ടൊവ, കുന്തിരിക്കം, ഭദ്രാക്ഷം, പുന്ന തുടങ്ങിയ 120ഓളം മരങ്ങളും 35ഓളം ഇനം വ്യത്യസ്ത മുളകളും അടങ്ങുന്നതാണ് ഉദ്യാനം. ആദ്യഘട്ടത്തില്‍ പി.ടി.എയുടെയും സഹപ്രവര്‍ത്തകരുടെ സഹായത്തോടുകൂടിയായിരുന്നു ജോളി ജോസഫ് ഉദ്യാന നിര്‍മ്മാണം ആരംഭിച്ചത്. പിന്നീട് സംസ്ഥാനത്ത് ഉടനീളം ഗിഫ്റ്റഡ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിലൂടെ ലഭിച്ച വരുമാനത്തിലൂടെയാണ് ഉദ്യാന നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. ചെങ്കല്‍ പാറയായതിനാല്‍ ആദ്യഘട്ടത്തില്‍ ജെസിബി ഉപയോഗിച്ച് കുഴികള്‍ എടുക്കാന്‍ ശ്രമിച്ചങ്കിലും നടക്കാതെ വന്നതോടെ കംപ്രസ്സര്‍ വെച്ച് കുഴിയെടുത്താണ് തൈകള്‍ നട്ടുപിടിപ്പിച്ചത്. കഴിഞ്ഞ കോവിഡ് കാലത്താണ് ഉദ്യാനത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

ഉദ്യാന നിര്‍മ്മാണത്തിന് ജോളിമാഷോടൊപ്പം സഹകരിച്ചത് സ്‌കൂളിലെ കഴിഞ്ഞ വര്‍ഷത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും ഇപ്പോള്‍ സ്‌കൂളിലുള്ള എസ് പി സി ,ജെ ആര്‍ സി ,സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ഥികളുമാണ്. ജൈവ വൈവിധ്യങ്ങള്‍ നഷ്ടപ്പെടുന്ന ഇക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ എല്ലാ സ്‌കൂളുകളിലും ഇത്തരം ഒരു ഉദ്യാനം അനിവാര്യമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ ഹാമിദലി പറഞ്ഞു. ഉദ്യാനം നിര്‍മ്മിക്കാനായുള്ള മരത്തൈകളും മുള തൈകളും കൊണ്ടുവന്നത് എം എസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ വയനാട് , കെ എഫ് ആര്‍ഐ തൃശ്ശൂര്‍ എന്നിവിടങ്ങളില്‍നിന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *