കോഴിക്കോട്: കേന്ദ്ര അവഗണനക്കും നീതികേടിനുമെതിരെ കേരളത്തെ തകര്‍ക്കരുത് എന്ന മുദ്രാവാക്യവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ജില്ലയിലുടനീളം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിരോധം സംഘടിപ്പിച്ചത്. എല്‍ഡിഎഫ് ചേമഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്യത്തില്‍ തിരുവങ്ങൂരില്‍ നടന്ന ജനകീയ പ്രതിരോധം മുന്‍ എംഎല്‍എ പി. വിശ്വന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണി തിയ്യക്കണ്ടി അധ്യക്ഷം വഹിച്ചു. ജെ.എന്‍. പ്രേംഭാസില്‍, പി. ബാബുരാജ്, കെ. രവീന്ദ്രന്‍, പി. സത്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അതേ സമയം മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢ്യം പ്രക്യാപിച്ച് കൊയിലാണ്ടി നടത്തിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ജനകീയ പ്രതിരോധം സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, കെ. ഷിജു, കിരണ്‍ജിത്ത്, സി. സത്യചന്ദ്രന്‍, ടി.കെ. രാധാകൃഷ്ണന്‍, കെ. റഷീദ്, ഇ.കെ. അജിത്, സി. ചിന്നന്‍, കെ. സത്യന്‍ എന്നിവര്‍ സംസാരിച്ചു. കൂടാതെ ബാലുശ്ശേരി ടൗണ്‍ പരിസരത്ത് പ്രകടനവും പൊതുയോഗവും നടത്തി, സിപിഎം ജില്ലാസെക്രട്ടറരിയേറ്റ് അംഗം പി.കെ. മുകുന്ദന്‍ ഉത്ഘാടനം ചെയ്തു. പി.പി. രവി അധ്യക്ഷനായി, സന്തോഷ് കുറുമ്പോയില്‍, പി.പി. പ്രേമ, പി.എന്‍. അശോകന്‍, എസ്.എസ്. അതുല്‍, ടി.എം. ശശി, ഷെമീര്‍, ബിജീഷ് തുടങ്ങിയവര്‍സംസാരിച്ചു.


