Kozhikode Vision

താമരശ്ശേരിയില്‍ ജ്വല്ലറികളുടെ ചുമര്‍ തുരന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം; മൂന്ന് പ്രതികളും പോലീസ് പിടിയില്‍, പ്രതികളെ മോഷണ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

താമരശ്ശേരിയില്‍ ജ്വല്ലറികളുടെ ചുമര്‍ തുരന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം; മൂന്ന് പ്രതികളും പോലീസ് പിടിയില്‍, പ്രതികളെ മോഷണ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

താമരശ്ശേരി: താമരശ്ശേരി റനാ ഗോള്‍ഡില്‍ കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നുപേരും പിടിയിലായി. നേരത്തെ അറസ്റ്റിലായ മുഖ്യ പ്രതി നവാഫിന്റെ സംഹാദരന്‍ നിസാര്‍, സുഹൃത്ത് മുഹമ്മദ് നിഹാല്‍ എന്നിവരെയാണ് എറണാകുളം ചിറ്റൂര്‍ എന്ന സ്ഥലത്ത് നിന്നും വാടക ഫ്ലാറ്റില്‍ നിന്നും പിടികൂയത്. അതേ സമയം കവര്‍ന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും പ്രതികളില്‍ നിന്നും കണ്ടെടുത്തു.അറസ്റ്റിലായ മൂന്ന പ്രതികളെയും മോഷണം നടന്ന സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ നടത്തി. ഒന്നാ പ്രതിയായ പൂനൂര്‍ പാലം തലക്കല്‍ നവാഫ്നെ കോടതിയില്‍ ഹാജരാക്കിയ ശേഷം കഴിഞ്ഞ ദിവസം കോഴിക്കോട് സബ്ബ് ജയിലിലേക്ക് മാറ്റിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ നഷ്ടപ്പെട്ട മുതലുകള്‍ കണ്ടെടുക്കാനുണ്ട്. ജനുവരി 24ന് പുലര്‍ച്ചെ ഒരു മണിക്കും അഞ്ചരക്കും ഇടയിലാണ് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ നിന്നും 25 മീറ്റര്‍ മാത്രം അകലെയുള്ള റന ഗോള്‍ഡിന്റെ ചുമര്‍ തുരന്ന് ഉള്ളില്‍ കയറിയ കവര്‍ച്ച സംഘം സിസിടിവി ക്യാമെറയില്‍ പെയിന്റ് സ്പ്രേ ചെയ്ത ശേഷം ലോക്കര്‍ മുറിച്ച് 50 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കളവ് നടത്തിയത് നാല് മണിക്കൂറോളം ജ്വല്ലറി ക്കുള്ളില്‍ ചിലവഴിച്ചാണ് പ്രതികള്‍ കളവ് നടത്തിയത്. താമരശ്ശേരി മുതല്‍ കോഴിക്കോട്, കൊണ്ടോട്ടി വരെ 100 ഓളം ഇഇഠഢ ക്യാമറകള്‍ പോലീസ് പരിശോധിച്ചുവെങ്കിലും ആദ്യം പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് താമരശ്ശേരിയില്‍ തന്നെയുള്ള മുന്‍കുറ്റവാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിനിടെ നവാഫിന്റെ കുടുംബം താമരശ്ശേരിയില്‍ വാടകക്ക് താമസിക്കുന്നതായി പോലീസ് മനസിലാക്കുന്നത്. ഡിസംബര്‍ 28-ന് രാത്രിയാണ് ഇതേ സംഘം ഈങ്ങാപ്പുഴയിലുള്ള കുന്നുമ്മല്‍ ജ്വല്ലറിയുടെ പിന്‍ഭാഗം ചുമര്‍ തുരന്നു ഉള്ളില്‍ കയറിയത്. ലോക്കര്‍ തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ 500 ഗ്രാം വെള്ളി ആഭരണങ്ങളും പതിനായിരം രൂപയും കവര്‍ച്ച ചെയ്യുകയായിരുന്നു.റന ഗോള്‍ഡില്‍ കവര്‍ച്ച ചെയ്ത ഭൂരിഭാഗം സ്വര്‍ണ്ണം പ്രതികളുടെ കൈയില്‍ നിന്നും പോലീസ് കണ്ടെടുത്തു. 2020-ല്‍ താമരശ്ശേരിയില്‍ മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയതിനു നവാഫ് ഒരു മാസം ജയിലില്‍ കിടന്നിരുന്നു. പെട്ടെന്ന് പണം ഉണ്ടാക്കുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനുംവേണ്ടിയാണു കളവ് നടത്തിയത്. രണ്ടാഴ്ചക്കുള്ളില്‍ താമരശ്ശേരി പോലീസ് സ്റ്റേഷന് തൊട്ടടുത്തു നടന്ന കവര്‍ച്ചയിലെ മുഖ്യപ്രതിയെ പിടികൂടിയത് പോലീസിന് അഭിമാനര്‍ഹമായ നേട്ടമായി താമരശ്ശേരി ഡിവൈഎസ്പി പി. പ്രമോദിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ് .കെ.ഒ, സായൂജ് കുമാര്‍.എ, എസ്‌ഐ മാരായ ജിതേഷ് .കെ.എസ്, രാജീവ് ബാബു, ബിജു .പി, ഷിബില്‍ ജോസഫ്, ഷാജി. പി, എഎസ്‌ഐമാരായ അഷ്‌റഫ്. വി, സജീവ്. ടി, ശ്രീജിത്ത്. എസ്.ഡി, ഹരിദാസന്‍, സീനിയര്‍ സി.പി.ഒ.മാരായജയരാജന്‍ എന്‍.എം, ജിനീഷ്.പി.പി, അജിത് .കെ.കെ, സിന്‍ജിത് .കെ, ഷൈജു, ഷിനോജ് .പിപി, രാകേഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കേസ്അന്വേഷിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *