കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ക്രൈസ്തവസഭകളുടെ സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ‘എക്യുമെനിക്കല്‍ ക്രിസ്മസ് മഹോത്സവം സംഘടിപ്പിച്ചു. സെന്റ് ജോസഫ്സ് ദൈവാലയാങ്കണത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ നഗരത്തിലെ വിവിധ സഭാഗായകസംഘങ്ങളുടെ കരോളുകളും കലാകാരന്മാര്‍ അവതരിപ്പിക്കുന്ന തിരുജനന നൃത്തങ്ങളും അവതരിപ്പിച്ചു.
സെന്റ് ജോസഫ്സ് ദൈവാലയാങ്കണത്തില്‍ സി.എസ്.ഐ. മലബാര്‍ മഹായിടവക ബിഷപ്പ് റൈറ്റ് റവറല്‍ . ഡോ. റോയ്സ് മനോജ് വിക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, മലബാര്‍ ഭദ്രാസന ബിഷപ്പ് എച്ച് .ജി .ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് തിരുമേനി ക്രിസ്മസ് സന്ദേശം നല്‍കി.
പരിപാടിയോടാനുബന്ധിച്ച് നഗരത്തിലെ വിവിധ സഭാഗായകസംഘങ്ങളുടെ ശ്രുതിമധുരമായ കരോളുകളും കലാകാരന്മാര്‍ അവതരിപ്പിക്കുന്ന തിരുജനന നൃത്തങ്ങളും അരങ്ങേറി. കൂടാതെ ഈ വര്‍ഷത്തെ ക്രിസ്മസ് മഹോത്സവത്തില്‍ നിര്‍ദനരായ രോഗികള്‍ക്ക് സംഭവനകളുംകൈമാറി.


