Kozhikode Vision

മാവൂര്‍ ചില്‍ഡ്രന്‍സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കം സംസ്ഥാനത്തെ 60 അക്കാദമി ടീമുകളാണ് കളത്തിലിറങ്ങുക

മാവൂര്‍ ചില്‍ഡ്രന്‍സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കം സംസ്ഥാനത്തെ 60 അക്കാദമി ടീമുകളാണ് കളത്തിലിറങ്ങുക

മാവൂര്‍: പി.എസ്.ജി എറണാകുളം, സി.എസ്.എ തൃശ്ശൂര്‍, ഐഫ പാലക്കാട്, യംഗ് ബ്ലാസ്റ്റേഴ്സ് വയനാട്, സാക്ക് കല്ലായി, ഇ.എസ്.എ എടക്കര, എ സി.മിലാന്‍ കോഴിക്കോട്, ആതിഥേയരായ ജവഹര്‍ എഫ്.എ തുടങ്ങി അറുപതോളം ടീമുകള്‍ മാറ്റുരയ്ക്കുന്ന അഞ്ചാമത് ചില്‍ഡ്രന്‍സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിനാണ് മാവൂരില്‍ തുടക്കമായത്. ജവഹര്‍ മാവൂര്‍ ഫുട്ബോള്‍ അക്കാദമി സംഘടിപ്പിക്കുന്ന അഞ്ചാമത് ചില്‍ഡ്രന്‍സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റാണിത്. 2008 മുതല്‍ 12 വരെ ജനിച്ച കുട്ടികള്‍ ഉള്‍പ്പെടുന്ന അഞ്ച് വിഭാഗങ്ങളിലാണ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്.

മാവൂര്‍ പാടം ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റ് ആറു ദിവസം നീണ്ടുനില്‍ക്കും. ആവേശകരമായ അഞ്ചാമത് ചില്‍ഡ്രന്‍സ് കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് കാണുന്നതിന് നിരവധി ഫുട്ബോള്‍ പ്രേമികളാണ് മാവൂര്‍ പാടത്തെ ഫുട്ബോള്‍ സ്റ്റേഡിയത്തിലെത്തിയത്. ടൂര്‍ണമെന്റില്‍ ജേതാക്കള്‍ ആകുന്ന ടീമുകള്‍ക്ക് അബ്ബോ സുല്‍ത്താന്‍ കല്‍പള്ളി നല്‍കുന്ന ട്രോഫിയും, ഷാജൂസ് വേള്‍ഡ് പെര്‍ഫ്യൂം അബുദാബി നല്‍കുന്ന പ്രെയ്സ് മണിയുമാണ് സമ്മാനം. ഡിസംബര്‍ 28നാണ് ടൂര്‍ണമെന്റിന്റെ ഓരോ വിഭാഗങ്ങളിലെയും ഫൈനല്‍ മത്സരങ്ങള്‍നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *