മാവൂര്‍: ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നാട്ടില്‍ തൊഴില്‍ സാധ്യകവര്‍ദ്ധിപ്പിക്കുന്നതിനുമായുള്ള അവബോധം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരഭകത്വവികസന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. മാവൂര്‍ ബി.ആര്‍.സിക്ക് കീഴിലെ എട്ട് സ്‌കൂളുകളിലെ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്കായാണ് പ്രധാനമായും ക്യാമ്പ് ഒരുക്കിയത്. മാവൂര്‍ ചാലിയാര്‍ ജലക്കില്‍ സംഘടിപ്പിച്ച പരിശീലന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി. വാസന്തി ഉദ്ഘാടനം ചെയ്തു.
മൂന്ന് ദിവസങ്ങളില്‍ നടക്കുന്ന ക്യാമ്പില്‍ വിവിധ മേഖലയിലെ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. കുട്ടികളിലെ സംശയദൂരീകരണത്തിനൊപ്പം പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുതിയ സംരംഭങ്ങളും അതുവഴി പുതിയ തൊഴില്‍ സാധ്യതകളും നേടിയെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ബി.ആര്‍.സി. ബി.പി.സി.ജോസഫ് തോമസ് അധ്യക്ഷനായി. ഡി. പി.ഒ. പി.എന്‍ അജയന്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം പുലപ്പാടി ഉമ്മര്‍, എ.പി. മിനി, ഷിജു എം ജോസഫ്, എന്‍.കെ.നീന, എം. രഹന, ബി.പി. നീതു, ഇ.വി. ഷിനില തുടങ്ങിയവര്‍സംസാരിച്ചു.


