Kozhikode Vision

കലാകായിക സാമൂഹിക സാംസ്‌കാരിക സന്നദ്ധ മേഖലകളില്‍ നിറസാന്നിധ്യമാകാന്‍ ഇനി പെരുവയലില്‍ സിറ്റി നൈറ്റ് കൂട്ടായ്മയും

കലാകായിക സാമൂഹിക സാംസ്‌കാരിക സന്നദ്ധ മേഖലകളില്‍ നിറസാന്നിധ്യമാകാന്‍ ഇനി പെരുവയലില്‍ സിറ്റി നൈറ്റ് കൂട്ടായ്മയും

മാവൂര്‍: കലാകായിക സാമൂഹിക സാംസ്‌കാരിക സന്നദ്ധ മേഖലകളില്‍ നിറസാന്നിധ്യമാവുക എന്ന ലക്ഷ്യത്തോടെയാണ് പെരുവയലില്‍ സിറ്റി നൈറ്റ് എന്ന പേരിലുള്ള കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. കൂട്ടായ്മയുടെ ലോഗോയുടെ ഔപചാരിക ഉദ്ഘാടന കര്‍മ്മം പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി നിര്‍വഹിച്ചു. പെരുവയലിലും സമീപപ്രദേശത്തുമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മറ്റു കലാകായിക സാമൂഹിക സാംസ്‌കാരിക മേഖലകളിലും പ്രവര്‍ത്തിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം.

ചടങ്ങില്‍ കേരളത്തിലും ഗള്‍ഫ് നാടുകളിലും സജീവമായി രക്തദാന സേവന മേഖലകളില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് സംസ്ഥാന പ്രസിഡന്റ് നാസര്‍ മാഷ് ആയഞ്ചേരിയെ പൊന്നാടയണിഞ്ഞ് ആദരിച്ചു. ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷക്കീര്‍ പെരുവയല്‍ അധ്യക്ഷത വഹിച്ചു.സിറ്റി നൈറ്റ് പെരുവയലിന്റെ മുഖ്യരക്ഷാധികാരി ഫൈസല്‍ ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷക്കീര്‍ പെരുവയല്‍ അധ്യക്ഷതയും നിര്‍വഹിച്ചു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ ഉനൈസ് അരീക്കല്‍, വിനോദ് ഇളവന, കുന്നമംഗലം നിയോജകമണ്ഡലം മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രവികുമാര്‍ പനോളി, കുന്നമംഗലം നിയോജകമണ്ഡലം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജോയിന്‍ സെക്രട്ടറി സുബ്രഹ്‌മണ്യന്‍ പട്ടോത്ത്,തുടങ്ങിയവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *