കാക്കൂര്‍: കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശിയായ പ്രഭാകരന്‍ തലക്കുളത്തൂരിലെ പുതിയാമ്പത്തെ ചെറിയവീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഇത്രയും കാലം താമസിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രഭാകരന്‍ ഒറ്റയ്ക്കല്ല. ചേളാരിയില്‍ പ്രവര്‍ത്തിക്കുന്ന ‘മിറാക്കിള്‍ ഷെല്‍ട്ടര്‍ ഹോം’ ആണ് വയോധികന്റെ ചികിത്സയും പുനരധിവാസവും ഏറ്റെടുക്കുവാന്‍ തയ്യാറായി രംഗത്തെത്തിയിരിക്കുന്നത്. ദീര്‍ഘകാലം കാക്കൂരിലെ ഓട്ടോഡ്രൈവര്‍ ആയിരുന്ന അറുപത്തഞ്ചുകാരനായ പ്രഭാകരന്‍ കിടാവിന് ഇത്രയും കാലം ജീവിതദുരിത ജീവിതമായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ ത്തുടര്‍ന്ന് സന്നദ്ധസംഘടനയായ ‘സഹായി’യുടെ ജനറല്‍ സെക്രട്ടറി സഹില്‍ പാവണ്ടൂരിന്റെ ശ്രമഫലമായണ് മിറാക്കിള്‍ സംരക്ഷണം ഏറ്റെടുക്കുന്നത്. അസുഖ ബാധിതനായ ഇയാള്‍ക്ക് നടക്കാന്‍പോലും പരസഹായം വേണമെന്ന സ്ഥിതിയാണ്. കാക്കൂരിലെ സഹപ്രവര്‍ത്തകരായ ഓട്ടോ ഡ്രൈവര്‍മാരും ബന്ധുവുമായിരുന്നു സഹായങ്ങള്‍ നല്‍കിയിരുന്നത്. സന്നദ്ധ പ്രവര്‍ത്തകരായ ജാസ്മിന്‍ പുത്തഞ്ചേരി, രജിത തലക്കുളത്തൂര്‍, സഹായി വൊ ളന്റിയര്‍ റഫീക്ക് പാവണ്ടൂര്‍, ഓട്ടോഡ്രൈവര്‍മാരായ കെ. ഹരിദാസക്കുറുപ്പ്, ടി.പി. നിഷാദ്, കെ.പി. ബിജു, വിജയന്‍ എന്നിവര്‍ വയോധികനെസന്ദര്‍ശിച്ചു.


