പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയിലെ പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ശേഷം സ്‌കൂളിലെ തന്നെ അധ്യാപികയും പ്രധാന അധ്യാപികയുമായിരുന്നു ശാന്ത ടീച്ചര്‍. വിരമിക്കുന്ന ദിവസത്തില്‍ തന്നെ തന്റെ സ്‌കൂളിനായി ഒരു സ്‌നേഹ സമ്മാനം നല്‍കിയായിരുന്നു ശാന്ത ടീച്ചറുടെ പടിയിറക്കം. തന്റെ കുരുന്നുകള്‍ക്ക് മികച്ച പഠനം ഉറപ്പു വരുത്തുന്നതിനായി ഒരു സ്മാര്‍ട്ട് ക്ലാസ് റൂം തന്നെയായിരുന്നു ഈ ടീച്ചര്‍ സജീകരിച്ചിരുന്നത്. ഇത്തരം ഒരു സമ്മാനം മറ്റു സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കം ഒരു മാതൃക കൂടിയായിരുന്നു.
പേരാമ്പ്ര വെസ്റ്റ് എയുപി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന ചടങ്ങില്‍ പിടിഎ പ്രസിഡന്റ് വികാസ് അധ്യക്ഷത വഹിച്ചു. എഇഓ കെ.എന്‍. ബിനോയ് ഹരിതായനം പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഷൈനി ടീച്ചര്‍, ഉമ്മര്‍ തണ്ടോറപ്പാറ, ഷീരനാജ്, സല്‍മ, തണ്ടോ റസൂപ്പി ഹാജി എന്നിവര്‍ സംസാരിച്ചു. വിങ്ങിയും വിതുമ്പിയുമായിരുന്നു ശാന്ത ടീച്ചര്‍ മുഴുമിക്കാതെ തന്റെ മറുമൊഴി നല്‍കിയത്.


