മുക്കം: മുക്കം മാമ്പറ്റയില്‍ ഈ വരുന്ന ഫെബ്രുവരി 9, 10,11 തീയതികളില്‍ മലപ്പുറം കീഴുപറമ്പ് വെള്ളരിപ്പാടം തീയറ്റേഴ്സ് കാര്‍ഷികവൃത്തിയെ പശ്ചാത്തലമാക്കി നടത്തുന്ന വിത്തും കൈക്കോട്ടും എന്ന നാടകത്തിന് പശ്ചാത്തലം ഒരുക്കാനായാണ് മുക്കം മാമ്പറ്റയിലെ ഒന്നര ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി വിത്ത് ഇറക്കിയത്. പഴയകാലത്ത് വിപുലമായി നടത്തുന്ന പച്ചക്കറി കൃഷി ഇടങ്ങളിലെ മോഷണങ്ങളും കൃഷി നശിപ്പിക്കലും തടയാനായി കാവല്‍ നില്‍ക്കുന്ന കുട്ടികള്‍ അവരുടെ നേരംപോക്കിനായ് കളിച്ചിരുന്ന നാടകമാണ് മാമ്പറ്റയില്‍ കളിക്കുന്നത്. നൂറ് വര്‍ഷങ്ങളില്‍ ഏറെപഴക്കമുള്ള ഇത്തരം നാടകങ്ങള്‍ നമ്മുടെ കൃഷി ഇടങ്ങള്‍ ഇല്ലാതായതോടെയാണ് ഇത്തരം നാടകങ്ങള്‍ ഇല്ലാതായത്.
ഇപ്പോള്‍ ഈ നാടകങ്ങളെ തിരിച്ച് പിടിക്കുവാനുള്ള ശ്രമം കേരളത്തില്‍ യുവ കലാ സാഹിതിയുടെ കണ്ണൂര്‍ ടീമും. കീഴുപറമ്പിലെ വെള്ളരിപ്പാടം തിയേറ്റേഴ്സുമാണ് നടത്തുന്നത്. കേരളത്തിന്റെ പലഭാഗങ്ങളിലും. ഇത്തരം നാടകങ്ങള്‍ നിരവധി തവണ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും നാടകത്തിന്റെ തനത് രൂപത്തില്‍ അവതരിപ്പിക്കാന്‍ ഇപ്പോഴാണ് അവസരം ലഭിച്ചത്. നിരവധി സ്ഥലങ്ങളില്‍ നാടകം അവതരിപ്പിക്കാന്‍ സ്ഥലം നോക്കിയെങ്കിലും ഇപ്പോഴാണ് അനിയോജ്യമായ സ്ഥലം മുക്കം മാമ്പറ്റയില്‍ ലഭിച്ചത് എന്ന് സംഘാടകര്‍ പറഞ്ഞു.
നാടകം നടത്താനായി സ്ഥലം സൗജന്യമായി വിട്ടുനല്‍കിത് കൊടിയത്തൂര്‍ സ്വദേശിയും മുക്കത്തെ വ്യാപാരിയുമായ ചാലിയാര്‍ അബ്ദുവാണ്. 1936 ല്‍ മലപ്പുറം കീഴുപറംബ് സ്വദേശി മണ്ണില്‍ തൊടി കാരാട്ട് കുഞ്ഞിപ്പോക്കര്‍ എഴുതിയ 5 മണിക്കൂര്‍ നീളമുള്ള അനിശ്ചന്ദ്ര ചരിതം എന്ന നാടകത്തിലെ
ഒന്നര മണിക്കൂര്‍ ദൈര്‍ഖ്യമുള്ള ഭാഗമാണ് വിത്തും കൈക്കോട്ടും. അന്‍പതോളം കലാകാരന്മാരാണ് നാടകത്തില്‍ അഭിനയിക്കുന്നത്
നാടകത്തിനായ് ഒരുക്കുന്ന ഒരേക്കര്‍ ഇരുപത് സെന്റെ സ്ഥലത്തെ പല ഇടങ്ങളിലായാണ് നാടകം നടക്കുക. കൃഷിയില്‍ നിന്നും ലഭിക്കുന്ന വിളവ് തൊട്ടടുത്ത ഭിന്നശേഷി വിദ്യാലയത്തിലും മാറ്റ് വിദ്യാഭ്യാസ സഥാപനങ്ങള്‍ക്കും നാട്ടുകാര്‍ എന്നിവര്‍ക്ക് സൗജന്യവുമായ് നല്‍കുമെന്നും സങ്കാടകര്‍ പറഞ്ഞു.
വിത്തിറക്കല്‍ ഉദ്ഘാടനം മുക്കം നഗരസഭാ ചെയര്‍മാന്‍ പി ടി ബാബു ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ മുക്കം കൃഷി ഓഫീസര്‍ ടിന്‍സി , സ്ഥലം ഉടമ അബ്ദു ചാലിയാര്‍, നാടകം ഡയറക്ടര്‍ പാറമ്മല്‍ അഹമ്മദ് കുട്ടി, ഡിവിഷന്‍ കൗണ്‍സിലര്‍ ഉഷാ കുമാരി, ആബിദ് പുല്ലന്‍, എം.ടി. നാസര്‍, സമദ് .എം.സി, മെഹബൂബ് .എം.കെ, വേണു ജീ നായര്‍ , ഉണ്ണി കുനിയില്‍, പ്രശാന്ത് മാസ്റ്റര്‍, അമീന്‍ ജൗഹര്‍ തുടങ്ങിയവര്‍പങ്കെടുത്തു.


