Kozhikode Vision

കോഴിക്കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി 4, 5 തീയതികളില്‍ പേരാമ്പ്രയില്‍

കോഴിക്കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ജനുവരി 4, 5 തീയതികളില്‍ പേരാമ്പ്രയില്‍

പേരാമ്പ്ര: 2023-24 സാമ്പത്തിക വര്‍ഷത്തിലെ കോഴിക്കോട് ജില്ലാ ക്ഷീര കര്‍ഷക സംഗമം ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിക്കുന്നത്. ത്രിതല പഞ്ചായത്ത്, മില്‍മ, ആത്മ, കേരളാ ഫീഡ്സ്, ജില്ലയിലെ ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ പേരാമ്പ്രയില്‍ സംഘടിപ്പിക്കുന്ന സംഗമം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഘടിപ്പിക്കുന്ന എക്സിബിഷന്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്യും. ക്ഷീര സംഘം ജീവനക്കാര്‍ക്കുള്ള ശില്പശാല, ക്വിസ് മത്സരം, ക്ഷീര സംഘം ജീവനക്കാരുടെയും വകുപ്പിലെ ഉദ്യോഗസ്ഥരുടെയും വിവിധ കലാപരിപാടികള്‍ എന്നിവയും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.

ജില്ലയിലെ ക്ഷീര സംഘങ്ങളില്‍ നിന്നുള്ള രണ്ടായിരത്തോളം കര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ക്ഷീര വികസന സെമിനാറില്‍ സാങ്കേതിക രംഗത്തെ വിദഗ്ധര്‍ വിഷയങ്ങള്‍ അവതരിപ്പിക്കുന്നു. തുടര്‍ന്ന് നൂതന ആശയങ്ങള്‍ ക്ഷീര മേഖലയില്‍ പ്രാവര്‍ത്തികമാക്കിയ കര്‍ഷകര്‍ അവരുടെ വിജയ രഹസ്യങ്ങള്‍ പങ്കുവെയ്ക്കുന്ന ”നാട്ടിലെ ശാസ്ത്രഞ്ജന്‍” എന്ന പരിപാടിയും നടക്കും. തുടര്‍ന്ന് വിവിധ വിഭാഗങ്ങളില്‍ ജില്ലയില്‍ ഒന്നാമതെത്തിയ ക്ഷീര കര്‍ഷകരെയും ക്ഷീര സംഘങ്ങളെയും തദവസരത്തില്‍ ആദരിക്കും. ക്ഷീരസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ഡയറി എക്സ്പോ, സഹകരണ ശില്‍പശാല, വ്യക്തിത്വ വികസന ക്ലാസ്, ക്ഷീര കര്‍ഷക സെമിനാര്‍, ഡയറി ക്വിസ്, കലാസന്ധ്യ, നാട്ടിലെ ശാസ്ത്രജ്ഞന്‍, ഉദ്ഘാടന സമ്മേളനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ആത്മ ജില്ലാതല പരിശീലന പരിപാടി, സമ്മാനദാനം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഭാവരവാഹികള്‍വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *