പേരാമ്പ്ര: ചക്കിട്ടപ്പാറയില്‍ ഭിന്നശേഷികാരനായ വളയത്തു ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിലേക്കാണ് പ്രതിഷധം മാര്‍ച്ച് സംഘടിപ്പിച്ചത്. അന്‍പതോളം വരുന്ന പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച നടത്തിയാണ് ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിലേക്ക് വന്നത്. പ്രവര്‍ത്തകരെ പോലീസ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ തടഞ്ഞു. മാര്‍ച്ച് മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബുദുള്ള ഉദ്ഘാടനം ചെയ്തു. ജോസെഫിന്റെ മരണം കൊലപാതകമാണെന്നും പഞ്ചായത്ത് പ്രെസിഡന്റിനെതിരെ ആത്മഹത്യ പ്രേരണക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണമെന്നും അതുവരെ യു ഡി എഫ് പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ടി കെ ഇബ്രായി അധ്യക്ഷത വഹിച്ചു. കെ. ബാലനാരായണന്‍ മുഖ്യ പ്രഭാഷണം നടത്തി. ജിതേഷ് മുതുകാട്, കെ ജോസൂട്ടി, ഓ കെ കുഞ്ഞബ്ദുള്ള, കെ പി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചൊവ്വാഴ്ചയാണ് ജോസഫിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വികലാംഗ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് കാണിച്ച് പാപ്പച്ചന്‍ നേരത്തെ പഞ്ചായത്ത് ഓഫീസില്‍ കത്തുനല്‍കിയിരുന്നു.


