Kozhikode Vision

ചാത്തമംഗലം കൃഷിഭവനില്‍ കാര്‍ഷിക ഉപകരണങ്ങളുടെ അറ്റകുറ്റപ്രവര്‍ത്തിക്കായി ക്യാമ്പിന് തുടക്കം; സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്, കൃഷിവകുപ്പും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്

ചാത്തമംഗലം കൃഷിഭവനില്‍ കാര്‍ഷിക ഉപകരണങ്ങളുടെ അറ്റകുറ്റപ്രവര്‍ത്തിക്കായി ക്യാമ്പിന് തുടക്കം; സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്, കൃഷിവകുപ്പും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്

ചാത്തമംഗലം: ട്രില്ലര്‍ , കൊയ്ത്ത് യന്ത്രം, മെതിയന്ത്രം, ബ്രഷ് കട്ടര്‍, ട്രാക്റ്റര്‍ തുടങ്ങി എല്ലാ കാര്‍ഷിക ഉപകരണങ്ങളും ക്യാമ്പില്‍ അറ്റകുറ്റപ്രവര്‍ത്തി നടത്തി കൊടുക്കുന്നുണ്ട്. കേടായ കാര്‍ഷിക ഉപകരണങ്ങള്‍ അറ്റകുറ്റ പ്രവര്‍ത്തി നടത്തി ഉപയോഗയോഗ്യമാക്കി നല്‍കുക എന്നതാണ് ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്. സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷനും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കാര്‍ഷിക യന്ത്രം – സര്‍വതും – ചരിതം – കുന്ദമംഗലം എന്ന ആശയമുയര്‍ത്തിയാണ് കാര്‍ഷിക യന്ത്രങ്ങളുടെ അറ്റക്കുറ്റ പണി നടത്തി നല്‍കുന്നത്.

20 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ചാത്തമംഗലം, കാരശ്ശേരി, കുന്ദമംഗലം, കുരുവട്ടൂര്‍, മാവൂര്‍, പെരുമണ്ണ, പെരുവയല്‍, തുടങ്ങിയ പഞ്ചായത്തുകളിലെയും മുക്കം മുനിസിപ്പാലിറ്റിയിലെയും കര്‍ഷകരുടെ കാര്‍ഷിക ഉപകരണങ്ങളാണ് അറ്റകുറ്റപ്രവര്‍ത്തി നടത്തി നല്‍കുന്നത്. കാര്‍ഷിക യന്ത്ര സംരക്ഷണകേന്ദ്രത്തിലെ വിദഗ്ധരായ ടെക്‌നീഷ്യന്മാരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ചാത്തമംഗലം കൃഷിഭവനില്‍ നടക്കുന്ന ക്യാമ്പ്കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു.ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍ അധ്യക്ഷതവഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *