Kozhikode Vision

പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും അടിഞ്ഞു കൂടി മലിനമായി ഇരുവഴിഞ്ഞി പുഴയും – ചെറുപുഴയും; ബഹുസ്വരം സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുഴ ശുചീകരണം സംഘടിപ്പിച്ചു

പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും അടിഞ്ഞു കൂടി മലിനമായി ഇരുവഴിഞ്ഞി പുഴയും – ചെറുപുഴയും; ബഹുസ്വരം സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുഴ ശുചീകരണം സംഘടിപ്പിച്ചു

മുക്കം: ഇരുവഴിഞ്ഞി പുഴയും ചെറുപുഴയും പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും അടിഞ്ഞു കൂടി മലിനമായ സാഹചര്യത്തിലാണ് ബഹുസ്വരം സാംസ്‌കാരിക കൂട്ടായ്മയുടെ നനേതൃത്വത്തില്‍ ആദ്യ ഘട്ടം എന്ന നിലയില്‍ ചെറുപുഴ ശുചീകരിച്ചത. വരും ദിവസങ്ങളില്‍ ഇരുവഴിഞ്ഞി പുഴയും ശുചീകരിക്കും. ചെറുപഴയിലെ പുഴയിലെ ശുചീകരണത്തില്‍ ചാക്ക് കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത്. നിരവധി കവറുകളിലാക്കി പുഴയില്‍ നിക്ഷേപിച്ച കുട്ടികളുടെ നാപ്കിനുകളും ചെറുപഴയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇത്തരം മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉള്ളപ്പോഴും ആളുകള്‍ മാലിന്യം പുഴയില്‍ തള്ളുന്ന സ്ഥിതിയാണ്.

നിരവധി പേര്‍ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന പുഴയില്‍ ജനങ്ങള്‍ മാലിന്യം വലിച്ചെറിയുന്നത് നിര്‍ത്തിയില്ലെങ്കില്‍ പുഴ ശുജീകരിക്കുന്നതില്‍ കാര്യമില്ല എന്നും. കടുത്ത വേനല്‍ വരാനിരിക്കുന്ന സമയത് പുഴയിലെ വെള്ളം മലിനമായാല്‍ പകര്‍ച്ചാ വ്യാദികള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നും ബഹുസ്വരം പ്രവത്തകര്‍ പറഞ്ഞു. പുഴ ശുജീകരണത്തിന് മുസ്തഫ ചെറി, കരീം വെളുത്തേടത്ത്, ബാബു വാഴക്കാട്ടില്‍, ഒ.സി. മുഹമ്മദ്, ഇല്ലക്കണ്ടി മുഹമ്മദ്, എന്‍. അഹമ്മദ് കുട്ടി, സലാം കാരമൂല, ഷാഫി കോട്ടയില്‍, ജി.എന്‍. ആസാദ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *