Kozhikode Vision

122 ഇന്‍ഫെണ്ടറി ബറ്റാലിയന്‍ ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ്‌ന്റെ നേതൃത്വത്തില്‍ ആയുധ പ്രദര്‍ശനങ്ങളും കായികാഭ്യാസപ്രകടനങ്ങളും സംഘടിപ്പിച്ചു

122 ഇന്‍ഫെണ്ടറി ബറ്റാലിയന്‍ ടെറിട്ടോറിയല്‍ ആര്‍മി മദ്രാസ്‌ന്റെ നേതൃത്വത്തില്‍ ആയുധ പ്രദര്‍ശനങ്ങളും കായികാഭ്യാസപ്രകടനങ്ങളും സംഘടിപ്പിച്ചു

കോഴിക്കോട്: കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ നവീന്‍ ബഞ്ജിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യത്തിലേക്ക് യുവാക്കളെ ആകര്‍ഷിക്കുവാനുള്ള ഉദ്ദേശ ലക്ഷ്യത്തോട് കൂടിയായിരുന്നു പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചത്. പ്രസ്തുത പരിപാടിയില്‍ 81 എംഎം മോട്ടോര്‍, 51 മോട്ടോര്‍, എംഎംജി, സ്‌നൈപ്പര്‍, റോക്കറ്റ് ലോഞ്ചര്‍, ഇന്‍സാസ്, എല്‍എംജി 7.62 തുടങ്ങിയ ആയുധങ്ങളുടെ പ്രദര്‍ശനം വിദ്യാര്‍ത്ഥികളില്‍ ആവേശവും കൗതുകവും ഉണ്ടാക്കി.ഏതൊരു അപകടകരമായ സാഹചര്യത്തിലും ധീരന്മാരായ ഇന്ത്യന്‍ സൈനികന്മാര്‍ ധരിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, ബുള്ളറ്റ് പ്രൂഫ് ഹെല്‍മറ്റും, ധരിച്ചു കൊണ്ട് വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി.

ഹവില്‍ദാര്‍ പ്രദീപിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ തനതായ ആയോധനകലയായ കളരിപ്പയറ്റ് പ്രദര്‍ശനവും, ചെണ്ടമേളവും നടന്നു . മെയ്പ്പയറ്റ്, ചൂരല്‍, കഠാര,ചെറുവടി, ഉറുമി തുടങ്ങിയ അഭ്യാസ പ്രകടനങ്ങള്‍ അരങ്ങേറി. കൂടാതെ അണ്‍ ആംഡ് കോംപാക്ട്, ഫയര്‍ ഷോ എന്നീ പ്രദര്‍ശനങ്ങളും നടന്നു.
മടപ്പള്ളി കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പ്രീത പരിപാടി ഉദ്ഘാടനം ചെയ്തു. ആര്‍മിയിലെ ജോലി സാധ്യതകളെക്കുറിച്ച് കേണല്‍ നവീന്‍ ബെന്‍ ജിത്ത് വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തു. 40 ഓളം സൈനികന്മാരാണ് പരിപാടിയില്‍പങ്കെടുത്തുത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *