Kozhikode Vision

സ്ഥാപനം അടച്ച് പൂട്ടിയിട്ടും ഒപ്പം തൊഴില്‍ ചെയ്തവരെ ചേര്‍ത്ത് വെച്ച് ഒരു കൂട്ടായ്മ; ഗ്വാളിയോര്‍ റയോണ്‍സിലെ മുന്‍ ജീവനക്കാര്‍ വീണ്ടും ഒത്തുകൂടി

സ്ഥാപനം അടച്ച് പൂട്ടിയിട്ടും ഒപ്പം തൊഴില്‍ ചെയ്തവരെ ചേര്‍ത്ത് വെച്ച് ഒരു കൂട്ടായ്മ; ഗ്വാളിയോര്‍ റയോണ്‍സിലെ മുന്‍ ജീവനക്കാര്‍ വീണ്ടും ഒത്തുകൂടി

മാവൂര്‍: രണ്ട് പതിറ്റാണ്ട് പിന്നിട്ടു ഒരു ജനതയുടെ വികസന സ്വപ്നങ്ങള്‍ നെയ്തെടുത്ത മാവൂര്‍ ഗോളിയോര്‍ റയോണ്‍സ് അടച്ച് പൂട്ടിയിട്ട്, എങ്കിലും അന്ന് തൊഴിലെടുത്ത ജീവനക്കാര്‍ ഇന്നും ഗതകാല സ്മരണകള്‍ അയവിറക്കിയും ആശങ്കകള്‍ പങ്കു വെച്ചും എല്ലാ വര്‍ഷവും സംഗമിക്കാറുണ്ട്. പതിവ് പോലെ ഇത്തവണയും അവര്‍ ഒത്തു കൂടി. ഗ്രാസിം ഫൈബര്‍ ഡിവിഷന്‍ ജീവനക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന സംഗമം മുന്‍ എംഎല്‍എ പുരുഷന്‍ കടലുണ്ടി നിര്‍വ്വഹിച്ചു. മറീന റസിഡന്‍സിയിലെ ഹാളില്‍ ഒരു പകല്‍ മുഴുവന്‍ അവര്‍ ഓര്‍മ്മകളില്‍ മുഴുകി. കരുതലായി എന്നും കൂട്ടായ്മ ഉണ്ടാകുമെന്ന് ട്രസ്റ്റ് അംഗം പി. ആലിക്കോയ പറഞ്ഞു.

ഗ്രാസിം ഫൈബര്‍ വിഭാഗം മുന്‍ ഇലക്ടിക്കല്‍ ചീഫ് കെ. രഘുനാഥ് അധ്യക്ഷനായി കെ.പി. ഉമര്‍ബറായി, കെ. ഗോപാല കൃഷ്ണന്‍,
ടി. ഹേമചന്ദ്രന്‍, ബേബി ജോണ്‍, വി. രാധാകൃഷ്ണന്‍, ഇ. ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആരവ് വിമലിന്റെ ഗിറ്റാര്‍ വായനയും ഹാദിയയുടെ ആലാപനവും കയ്യടി നേടി. അടുത്ത വര്‍ഷം മാവൂര്‍ ഗ്രാസിം സ്ഥലത്ത് ഒത്ത് കൂടാമെന്ന് ഉറപ്പിച്ചാണ് അംഗങ്ങള്‍യാത്രപറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *