കോഴിക്കോട്: രാവിലെ 9ന് സഖാഫി ശൂറ കൗണ്‍സിലും 10ന് സഖാഫി പണ്ഡിത സംഗമവും നടക്കും. 2നു ഖത്തമുല്‍ ബുഖാരി സംഗമത്തിനു കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍, സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസല്യാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. വൈകിട്ട് 5ന് ആത്മീയ സമ്മേളനവും 7ന് സന്നദ് ദാന മഹാസമ്മേളനവും നടക്കും. കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ ബിരുദദാന പ്രഭാഷണം നടത്തും. മര്‍കസ് അന്‍പതാം വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായുള്ള വിവിധ പദ്ധതികള്‍ക്കു സമ്മേളനത്തില്‍ തുടക്കമാകുമെന്നു സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലിയും മര്‍കസ് റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കിം അസ്ഹരിയും പറഞ്ഞു.
16 വയസ്സു മുതല്‍ 30 വയസ്സു വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ ക്കും ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ സ്‌കോളര്‍ഷിപ് അടക്കമുള്ള സഹായങ്ങള്‍ നല്‍കുന്ന പദ്ധതിയായ ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍, എം. ഹാന്‍ഡ്സ് പദ്ധതി, സ്‌കില്‍ ഇന്ത്യ പ്രോജക് എന്നിവ സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നും സ്വാഗത സംഘം ഭാരവാഹികള്‍അറിയിച്ചു.


