Kozhikode Vision

വിവിധ ആവശ്യങ്ങല്‍ ഉന്നയിച്ച് കൈത്തറി തൊഴിലാളികള്‍: സിഐടിയുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ട്രറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

വിവിധ ആവശ്യങ്ങല്‍ ഉന്നയിച്ച് കൈത്തറി തൊഴിലാളികള്‍: സിഐടിയുവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ട്രറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

കോഴിക്കോട്: തൊഴിലും കൂലിയും സംരക്ഷിക്കുക, കൈത്തറി വ്യവസായത്തെ സംരക്ഷിക്കുക, യൂണിഫോം നെയ്ത്തുകൂലി കുടിശ്ശിക അടിയന്തരമായി അനുവദിക്കുക, പ്രൊഡക്ഷന്‍ ഇന്‍സന്റീവ് കുടിശ്ശിക അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കൈത്തറി തൊഴിലാളി കൗണ്‍സില്‍ സി ഐ ടി യിവിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കലക്ട്രറ്റിലേക്് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. കലക്ട്രറ്റിലേക്ക് നടത്തിയ മാര്‍ച്ചിലും ധര്‍ണ്ണയിലും നിരവധിയാളുകള്‍ പങ്കാളികളായി. ധര്‍ണ്ണ സി ഐ ടി യു ജില്ലാ സെക്രട്ടറി പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.

വ്യവസായത്തെ സംരക്ഷിക്കുന്നതിനായി ആരംഭിച്ച സ്‌കൂള്‍ യൂണിഫോം പദ്ധതി പ്രകാരം ലഭിക്കേണ്ട തൊഴിലാളികള്‍ക്കുള്ള കൂലിയും സംഘങ്ങള്‍ക്കുള്ള വിഹിതവും കുടിശികയായതോടെയാണ് കൈത്തറി തൊഴിലാളികള്‍ എറെ പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് 170 ജീവനക്കാരും 2000 നെയ്ത്ത് തൊഴിലാളികളുമാണ് കടുത്ത അവഗണന നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. നിലവില്‍ തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ചു പോകേണ്ട സാഹചര്യമാണ്. പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചും കുടിശിക അനുവദിച്ചും വെട്ടിക്കുറച്ച തുക പുനഃസ്ഥാപിച്ച് വിതരണം ചെയ്തും മാത്രമേ കൈത്തറി വ്യവസായം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കലക്ട്രറ്റിനു മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ രശൗേ ജില്ല കമ്മിറ്റി അംഗം സി. വാസു അധ്യക്ഷനായി. യൂണിയന്‍ ജില്ലാ സെക്രട്ടറി പി. കെ വിജയന്‍, ടി. ബാലന്‍, ടി.സി. രാധ, ഹരിദാസന്‍ കൊമ്മേരി ബാലകൃഷ്ണന്‍ എന്‍.പി, ടി.കെ. ഷിബു, കെ.സി. രാജന്‍, പി.പി. കമല എന്നിവര്‍ നേതൃത്വംനല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *