ഉണ്ണികുളം: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കെഎസ്‌കെടിയു ശിവപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉണ്ണികുളം കരുമലയിലാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. വിഷുക്കാലമാകുമ്പോഴേക്കും വിളവെടുപ്പ് നടത്തുകയാണ് ലക്ഷ്യം വച്ചിരിക്കുന്നത്. നടീല്‍ ഉദ്ഘാടനം യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.പി ഭാസ്‌കരന്‍ നിര്‍വഹിച്ചു. കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കെഎസ്‌കെടിയു ശിവപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉണ്ണികുളം കരുമലയിലാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമിട്ടിരിക്കുന്നത്.
വിഷുക്കാലമാകുമ്പോഴേക്കും വിളവെടുപ്പ് നടത്തുകയാണ് ലക്ഷ്യം വച്ചിരിക്കുന്നത്.വെള്ളരി, ചീര, കയ്പ്പ, വെണ്ട തുടങ്ങി വൈവിധ്യമാര്‍ന്ന ഇനങ്ങളാണ് ഇവിടെ കൃഷിചെയ്യുക.മേഖല സെക്രട്ടറി എ.കെ.വിനോദ് കുമാര്‍ ആമുഖപ്രഭാഷണം നടത്തി. നടീല്‍ ഉദ്ഘാടനം യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.പി ഭാസ്‌കരന്‍ നിര്‍വഹിച്ചു. കെഎസ് കെടിയു മേഖല പ്രസിഡന്റ് എന്‍.കെ. പ്രദീപ് കുമാര്‍ അധ്യക്ഷനായി. കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗവും രണ്ടാംവാര്‍ഡ് മെംബറുമായ സി.കെ. ജിഷ, ഏരിയ പ്രസിഡന്റ് കെ.കെ.ഡി. രാജന്‍, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് അംഗം കാഞ്ചന രാജന്‍, സി.എസ്.കെ. രാമചന്ദ്രന്‍, സുനില്‍ കുമാര്‍, എ.കെ. ലോഹിതാക്ഷന്‍, എ. ഭാസ്‌കരന്‍, സ്മിത .കെ.എം, കെ.വി. നഫീര്‍, എ. ലിനീഷ് കുമാര്‍ സംസാരിച്ചു.


