Kozhikode Vision

കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ആറ് മാസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍, കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ പൂനൂര്‍ കേളോത്ത് റോഡരികിലെ കുടിവെള്ള വിതരണപൈപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്

കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ആറ് മാസം പിന്നിട്ടിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍, കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ പൂനൂര്‍ കേളോത്ത് റോഡരികിലെ കുടിവെള്ള വിതരണപൈപ്പ് പൊട്ടി വെള്ളം പാഴാവുകയാണ്

കൊയിലാണ്ടി: കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയില്‍ പൂനൂര്‍ കേളോത്ത് റോഡരികിലെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ആറ് മാസം പിന്നിട്ടിട്ടും നടപടി അകലെ. പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളം ദേശീയപാതയുടെ റോഡില്‍ കെട്ടി നില്‍ക്കാന്‍ തുടങ്ങിയതോടെ ഇതുവഴിയുള്ള യാത്രയ്ക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും തടസം തീര്‍ക്കുകയാണ്. ജലവിഭവ അതോറിറ്റിയുടെ വെള്ളം മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളും സ്ഥാപനങ്ങളുമാണ് ജലവിതരണം മുടങ്ങിയതോടെ കടുത്ത പ്രതിസന്ധിയിലായത്. കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ആറ് മാസം പിന്നിട്ടും നന്നാക്കാന്‍ നടപടി ആയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

പൂനൂര്‍ എല്‍പി സ്‌കൂള്‍ അങ്കണവാടി എന്നിവിടങ്ങളിലേക്ക് പോകുന്ന കുട്ടികളും കാല്‍നടയാത്രക്കാരും റോഡരിയിലെ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടുന്നതും പതിവാണ്. പൈപ്പ് നന്നാക്കുന്നതിന് വേണ്ടി ഒരു മാസം മുന്‍പ് ജെസിബി ഉപയോഗിച്ച് കുഴി എടുത്തിരുന്നു. എന്നാല്‍ പൈപ്പ് നന്നാക്കുകയോ കുഴി മൂടുകയോ ചെയ്യാത്തതിനാല്‍ കുഴിയില്‍ വെള്ളം കെട്ടിക്കിടക്കുകയാണ. ഇത് വലിയ അപകടത്തിന് പ്രധാനകാരണമാകുന്ന സ്ഥിതിയാണ. സംസ്ഥാനപാതയ്ക്കരികില്‍ വലിയ കുഴിയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് വാഹന അപകടങ്ങള്‍ക്കും കാരണമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. റോഡരികിലെ കുഴി നികത്താനും പൈപ്പ് ശരിയാക്കാനും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുകയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. അധികൃതരുടെ കണ്ണ് തെളിയണമെങ്കില്‍ വലിയ അപകടം സംഭവിക്കേണ്ടി വരും എന്നാണ് നാട്ടുകാരുടെആക്ഷേപം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *