Kozhikode Vision

വര്‍ഷങ്ങളായി സ്ത്രീകളുടെ ചെരുപ്പുകള്‍ മോഷ്ടിക്കുന്നു, മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു

വര്‍ഷങ്ങളായി സ്ത്രീകളുടെ ചെരുപ്പുകള്‍ മോഷ്ടിക്കുന്നു, മോഷ്ടാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞു

താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന് പിന്‍വശത്തെ ചാലുംമ്പാട്, വയലോരം, യുപി സ്‌കൂളിന് പിന്‍വശം, കെടവൂര്‍, ചെമ്പ്ര, ചാലപറ്റ എന്നീ ഭാഗങ്ങളില്‍ നിന്നാണ് കഴിഞ എട്ടുവര്‍ഷത്തോളമായി സ്ത്രീകളുടെ ചെരുപ്പുകള്‍ വീടുകളുടെ മുന്നില്‍ നിന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. മോഷ്ടാവിനായി നാട്ടുകാര്‍ നിരന്തരം തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. സ്ത്രീകളുടെ അടിസ്ത്രങ്ങള്‍ കാണാതെ പോയ സംഭവങ്ങളും പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിലാണിപ്പോള്‍ ഇപ്പോള്‍ സ്ത്രീകളുടെ ചെരുപ്പുകള്‍ മോഷ്ടിക്കുന്ന യുവാവിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞത്.

തിങ്കളാഴ്ച പുലര്‍ച്ചെ സ്ത്രീകളുടെ മാത്രം ചെരുപ്പുകള്‍ തിരഞ്ഞ് മോഷ്ടിക്കുന്ന ദൃശ്യം താമരശ്ശേരി യുപി സ്‌കൂളിന് പിന്നിലെ വീട്ടിലെ സിസിടിവിലിയിലാണ് പതിഞ്ഞത്. ഇയാള്‍ മതില്‍ ചാടി കടന്നു വന്ന് ചെരുപ്പുകള്‍ കൈക്കലാക്കി മടങ്ങുന്ന ദൃശ്യങ്ങളാണ് പതിഞ്ഞത്. തിങ്കളാഴ്ച രാത്രി രണ്ട് ചെരുപ്പുകള്‍ നഷ്ടപ്പെട്ടതായി വീട്ടുടമ പറഞ്ഞു. മോഷടാവിനെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് പ്രദേശത്ത് സിസിടിവി സ്ഥാപിച്ചതും. ചെരുപ്പ് മോഷടിക്കുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞ സാഹചര്യത്തില്‍ മോഷടാവിനായി അന്വേഷണംഊര്‍ജിതമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *