കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ക്യാമ്പസുകളില്‍ നിന്ന് മോഡലിംഗല്‍ താല്പ്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് ‘ക്യാമ്പസ് കിംഗ് ആന്റ് ക്യൂന് ഫേഷന് ഷോ സംഘടിപ്പാക്കാന്‍ ഒരുങ്ങുകയാണ് പ്രശസ്ത ട്രാന്സ് വുമണും മോഡലും അഭിനേത്രിയുമായ റിയ ഇഷ. ഓരോ ജില്ലയില്‍ നിന്നും ഓഡീഷനിലൂടെ ഫൈനല്‍ ലിസ്റ്റില്‍ എത്തുന്ന കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് മെയ്യില്‍ മെഗാ ഷോ നടത്തുന്നതെന്ന് റിയ ഇ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ ക്യാഷ് പ്രൈസും പ്രമുഖ കമ്പനിയുടെ പരസ്യത്തിലേയ്ക്കുള്ള അവസരവും കൂടാതെ മിസ്സ് ഇന്ത്യാ മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രജിസ്‌ട്രേഷന്‍ ഫീസും നല്‍കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മോഡലിംഗില്‍ താല്‍പ്പര്യമുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു ആശയം തെരഞ്ഞെടുത്തതെന്ന് റിയ അറിയിച്ചു. ഇതിന്റെ ആദ്യഘട്ടമായി കോഴിക്കോട് നഗരപരിധിയിലുള്ള വിവിധ കോളേജുകളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഫെബ്രു രണ്ടാം തീയതി വെള്ളിയാഴ്ച അഞ്ചുമണി മുതല്‍ പത്തുമണിവരെ കാലിക്കറ്റ് ബീച്ചില്‍ ഷോ നടത്തും.
കാലിക്കറ്റ് മെയര്‍ ബീന ഫിലിപ്, സെലിബ്രിറ്റി ആര്‍ട്ടിസ്റ്റ് നമിത പ്രമോദ്, അനിഖ സുരേന്ദ്രന്‍, ഹേമന്ത്, സെലിബ്രേറ്റി മേകൊപ്പ് അര്ടിസ്റ്റ് രെഞ്ചു രഞ്ജുമാര്‍, സീരിയല്‍ പ്രിന്‍സ്, ജയ്, ഫിറോസ് ദേവ് എന്നീ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്നു സൗജന്യമായി ഷോ കാണാവുന്നതാണ്. നിരവധി എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആരംഭിയ്ക്കുന്ന കേരളത്തിലെ ആദ്യ മോഡലിംഗ് പരിശീലന സ്ഥാപനവും ഒരു പക്ഷേ രാജ്യത്തെ തന്നെ ആദ്യ സ്ഥാപനവുമാണ്ഗോഡിസൈന്‍.


