കോഴിക്കോട്: കോഴിക്കോട് കോണ്‍ഗ്രസ് പ്രതിനിധികളുടെ കളക്ടറേറ്റ് ധര്‍ണ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കിക്കൊല്ലുന്ന കേരള സര്‍ക്കാര്‍ നടപടിയിലും കോഴിക്കോട് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജിനെതിരെ കള്ളക്കേസ് എടുത്ത് ജയിലില്‍ അടച്ച പിണറായി പോലീസിന്റെ നടപടിയിലും പ്രതിഷേധിച്ചാണ് ധര്‍ണ നടത്തിയത്. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കണ്‍വീനര്‍ പി.കെ. ദാമു, മാടഞ്ചേരി സത്യനാഥന്‍ തുടങ്ങിയവര്‍ ധര്‍ണ്ണയ്ക്ക് നേതൃത്വംനല്‍കി.
You can share this post!
editor


