Kozhikode Vision

വിസ്ഡം ഇസ്ലാമിക്ക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരളാ യൂത്ത് കോണ്‍ഫറന്‍സ് ഫെബ്രുവരി 10 ന് തുടക്കമാകും

വിസ്ഡം ഇസ്ലാമിക്ക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരളാ യൂത്ത് കോണ്‍ഫറന്‍സ് ഫെബ്രുവരി 10 ന് തുടക്കമാകും

മലപ്പുറം: യുവാക്കളുടെ കര്‍മ്മ ശേഷിയെ സമൂഹത്തിനും കുടുംബങ്ങള്‍ക്കും രാഷ്ട്രത്തിനും ക്രിയാത്മകമായി ഉപയോഗപ്പെടുത്തും വിധം കര്‍മ്മ പദ്ധതികള്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിസ്ഡം ഇസ്ലാമിക്ക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കേരളാ യൂത്ത് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 10, 11 തിയ്യതികളിലായി മലപ്പുറത്ത് നടക്കുന്ന കോണ്‍ഫറന്‍സില്‍ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ വിദഗ്ദരും പണ്ഡിതരുമാണ് സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുവത്വം നിര്‍വചിക്കപ്പെടുന്നു എന്ന പ്രമേയത്തിലാണ് കേരളാ യൂത്ത് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതെന്ന് ഭാരാവഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ലഹരിവിരുദ്ധ ബോധവല്‍കരണ ഭാഗമായി ടോക് ഷോ, ലിബറലിസം സര്‍വനാശം എന്ന വിഷയത്തില്‍ ജനകീയ വിചാരണ, സൗഹൃദ സംഗമങ്ങള്‍, വര്‍ഗീയ ഫാഷിസ്റ്റ് ആശയങ്ങള്‍ക്കെതിരെയുള്ള ടേബിള്‍ ടോക്കുകള്‍, ലഹരിക്കെതിരെയുള്ള ബോധവത്കരണം ലക്ഷ്യമാക്കി സംഘടിപ്പിച്ച ടോക് ഷോകള്‍, ടാലന്റ് ലീഗ് വൈജ്ഞാനിക മത്സരങ്ങള്‍, അന്യസംസ്ഥാന തൊഴിലാളി സംഗമങ്ങള്‍, തീരദേശ സമ്മേളനങ്ങള്‍, ആദര്‍ശ മുഖാമുഖങ്ങള്‍, വിവിധ വിഷയങ്ങളിലുള്ള വര്‍ക് ഷോപ്പുകള്‍, സന്ദേശ പ്രയാണം, സൗഹൃദ ഹസ്തം, ഗൃഹസന്ദര്‍ശനങ്ങള്‍, തസിയ ആദര്‍ശ സമ്മേളനങ്ങള്‍, പൊതു പ്രഭാഷണങ്ങള്‍, സന്ദേശ ദിനം എന്നിവ യൂത്ത് കോണ്‍ഫറന്‍സിന്റ ഭാഗമാണ്, വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന യുവതി യുവാക്കള്‍ക്കുള്ള പ്രീമെറിറ്റല്‍ ക്യാമ്പുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ തെരെഞ്ഞടുക്കപ്പെട്ട സ്ഥലങ്ങളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ വിസ്ഡം യൂത്ത് കേരള ട്രഷറര്‍ അന്‍ ഫസ് മുക് റം, സെക്രട്ടറി സിനാജുദീന്‍, അബ്ദുല്ല അന്‍സാരി, വൈ.പ്രസിഡന്റ് സഫ് വാന്‍ ബറാമി അല്‍ഹികമി, ജില്ലാ പ്രസിഡന്റ് അമീര്‍ അത്തോളി തുടങ്ങിയവര്‍സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *