Kozhikode Vision

അനധികൃത മണല്‍ കടത്ത്; രണ്ട് ലോറികള്‍ പോലീസ് പിടികൂടി

അനധികൃത മണല്‍ കടത്ത്; രണ്ട് ലോറികള്‍ പോലീസ് പിടികൂടി

പന്തീരങ്കാവ്: അനധികൃതമായി മണല്‍ കടത്തിയ രണ്ട് ലോറികള്‍ പോലീസ് പിടികൂടി. പന്തീരങ്കാവിനു സമീപം അഞ്ചുമാവിലെ വള്ളിക്കുന്ന്, മണക്കടവിലെ
തെക്കേപാടം എന്നിവിടങ്ങളില്‍ നിന്നാണ് ലോറികള്‍ കസ്റ്റഡിയിലെടുത്തത്. പിടികൂടിയ ഇരു ലോറികളും പന്തിരാങ്കാവ് പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റി. കെഎല്‍ 9 എസ് 4806 കെഎല്‍ 11 ഡബ്ല്യു 7137 എന്നീ നമ്പറുകളിലുള്ള ലോറികളാണ് പിടികൂടിയത്. പന്തിരങ്കാവിനു സമീപം അഞ്ചുമാവിലെ വള്ളിക്കുന്ന് മണക്കടവിലെ തെക്കേപാടം എന്നിവിടങ്ങളില്‍ നിന്നാണ് ലോറികള്‍ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ദ്ധരാത്രി പന്തീരാങ്കാവ് പോലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ലോറികള്‍ പിടികൂടാന്‍ സാധിച്ചത്.

പോലീസിനെ കണ്ടതോടെ ലോറികളില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍മാര്‍ ലോറികള്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. പിടികൂടിയ ഇരു ലോറികളും പന്തിരാങ്കാവ് പോലീസ് സ്റ്റേഷന്‍ വളപ്പിലേക്ക് മാറ്റി . പന്തിരാങ്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ.എസ്. സരിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.കെ. അനൂപ്,
സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. ഹരി, അജീഷ്, കപില്‍ ദാസ് തുടങ്ങിയവര്‍നേതൃത്വംനല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *