കോഴിക്കോട്: പ്രതിസന്ധിക്കിടയില്‍ കരാറുകാരുടെയും കുടുംബവും സംഘര്‍ഷങ്ങല്‍ ഏറെ അഭിമുഖീകരിക്കുന്ന സാമൂഹ്യസാഹചര്യത്തിലാണ് ഓള്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ജില്ലാകമ്മിറ്റിയുടെ ഈ ഒത്തുച്ചേരല്‍. കോണ്‍ട്രാക്ടേഴ്സ് ഡേ എന്ന പേരില്‍ മുഹമ്മദ് അബ്ദുറഹ്‌മാന്‍ മെമ്മോറിയല്‍ ജൂബിലി ഹാളില്‍ നടന്ന പരിപാടി എം.കെ. രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലെ റോഡ്, പാലം, മറ്റ് കെട്ടിട നിര്‍മാണങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ അവശ്യ വസ്തുക്കള്‍ കിട്ടാത്തതുമൂലം നിര്‍മാണ പൂര്‍ത്തീകരണത്തിന് കാലതാമസം നേരിടുകയാണെന്നും, കരാര്‍ മേഖലയിലെ പ്രതിസന്ധി മൂലം പല ചെറുകിട കരാറുകാരും ഈ മേഖല ഉപേക്ഷിച്ച് കൂലിപ്പണിയിലേക്ക് തിരിയേണ്ട അവസ്ഥയിലാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നുമെന്നും കോണ്‍ട്രാക്ടേഴ്സ് ഡേ സംഗമത്തില്‍ അഭിപ്രായമുയര്‍ന്നു.
ചടങ്ങിനോടനുബന്ധിച്ച് എസ്എസ്എല്‍സി, പ്ലസ് ടു ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും കരാര്‍ മേഖലയില്‍ വ്യക്തിഗത മികവ് പുലര്‍ത്തിയ കരാറുകാരെയും ആദരിച്ചു. കായികവിജയികള്‍ക്കുള്ള സമ്മാനദാനവും വിതരണം ചെയ്തു. എ.കെ.ജി.സിഎ സെക്രട്ടറി വി.പി. ബിജു, പ്രസിഡന്റ് കെ. വി സന്തോഷ് കുമാര്‍, ചെയര്‍മാന്‍ പി.ടി. ശ്രീനിവാസന്‍, സംസ്ഥാന വൈസ്.പ്രസിഡന്റ്റ കെ. എം അക്ബര്‍, സംസ്ഥാന സെക്രട്ടറി എം സി. മുഹമ്മദാലി, ട്രഷറര്‍ സെന്തില്‍ കുമാര്‍. പി.കെ, മുന്‍ സംസ്ഥാന സെക്രട്ടറി കെ.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്
കരാറുകാരുടെ കുടുംബാംഗങ്ങള്‍ ഒരുക്കുന്ന ഇടശ്ശേരിയുടെ പൂതപ്പാട്ട് ദൃശ്യാവിഷ്‌കാരവും, ചാനല്‍ ഫെയിം പ്രശാന്ത് അവതരിപ്പിച്ച വെറൈറ്റി ഡാന്‍സ് പെര്‍ഫോര്‍മന്‍സും, ഐഡിയ സ്റ്റാര്‍ സിംങ്ങര്‍ ഫെയിം രാഹുല്‍ സത്യനാഥ് സംഘവും നയിച്ച ശ്രീലയ ഓര്‍ക്കസ്ട്രയുടെ മെഗാ മ്യൂസിക്കല്‍ നൈറ്റുംഅരങ്ങേറി.


