Kozhikode Vision

കോഴിക്കോട് എന്‍.ഐ.ടിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അന്തിമ തീരുമാനം സെനറ്റിന് വിട്ടുനല്‍കി

കോഴിക്കോട് എന്‍.ഐ.ടിയിലെ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അന്തിമ തീരുമാനം സെനറ്റിന് വിട്ടുനല്‍കി

കുന്ദമംഗലം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ നാലാം വര്‍ഷ വിദ്യാര്‍ഥി വൈശാഖ് പ്രേംകുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയിലാണ് അന്തിമ തീരുമാനം സെനറ്റിന് വിട്ടു നല്‍കിയത്. സ്റ്റുഡന്‍സ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാനം പുനഃ പരിശോധിക്കാന്‍ നേരത്തെ അപ്പലൈറ്റ് അതോറിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ 22ന് ക്യാമ്പസില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വൈശാഖ് പ്രേംകുമാറും കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

അതിനിടെ ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് പോസ്റ്റിട്ട എന്‍ഐടിയിലെ അധ്യാപിക പി കെ ഷൈജ ആണ്ടവന്റെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളുമായി ബന്ധപ്പെട്ട് കുന്ദമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു. ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം ഉണ്ട് എന്നായിരുന്നു ഷൈജ ആണ്ടവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച പോസ്റ്റ് .സംഭവവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ചൂടുപിടിച്ച ഘട്ടത്തില്‍ നേരത്തെ അവധിയില്‍ പോയ എന്‍ ഐ ടി ഡയറക്ടര്‍ ഡോ: പ്രസാദ് കൃഷ്ണ എന്‍.ഐ.ടിയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോള്‍ എന്‍.ഐ.ടിയില്‍ നടക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് എന്‍ ഐ ടി ഡയറക്ടറുടെ നേതൃത്വത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുമെന്ന സൂചന ലഭ്യമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *