കുന്ദമംഗലം: ചാത്തമംഗലം എന്‍ഐടിയില്‍ അടിക്കടി ഉണ്ടാകുന്ന വിവാദങ്ങളെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എന്‍.ഐ.ടി യിലെ കാവിവല്‍ക്കരണം അവസാനിപ്പിക്കുക. ഗോഡ്‌സെക്ക് അനുകൂലമായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ നടപടി സ്വീകരിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കട്ടാങ്ങല്‍ അങ്ങാടിയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് എന്‍.ഐ.ടി ക്യാമ്പസ് മെയിന്‍ ഗെയ്റ്റിനു മുമ്പില്‍ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമറിക്കാന്‍ ശ്രമിച്ചു. ഇതിനിടയില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഇത് അല്‍പ്പനേരം സഘര്‍ഷത്തില്‍ കലാശിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലും വടികളും പോലീസിനു നേരെ വലിച്ചെറിഞ്ഞു. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.ടി. അസീസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിന്‍ വര്‍ക്കി, അഡ്വ: വി.ടി. നിഹാല്‍, എം. ധനീഷ് ലാല്‍, ജിനീഷ് കുറ്റിക്കാട്ടൂര്‍, അഡ്വ :ഡിഷാല്‍, ഹമീദ് മലയമ്മ തുടങ്ങിയവര്‍സംസാരിച്ചു.


